KeralaNEWS

“ആത്മാഭിമാനം ചോദ്യം ചെയ്യപ്പെട്ടു, സ്വഭാവദൂഷ്യം പ്രചരിപ്പിച്ചു; കോഴിക്കോട് അങ്ങാടിയിൽ തെണ്ടി നടക്കുന്നവരെന്ന് അപമാനിച്ചു…” മുസ്ലിം ലീഗ് നേതൃത്വത്തിനെതിരെ ആഞ്ഞടിച്ച് ഹരിത

ഹരിതയുടെ പെൺകുട്ടികളെ നിയന്ത്രിക്കുന്നത് ഒരു സൈബർ ഗുണ്ടയാണെന്നും അയാളുടെ കൈയിൽ ഞങ്ങളുടെ ഫോട്ടോയും വീഡിയോയും ഉണ്ടെന്നും അത് പുറത്ത് വിട്ടാൽ പല ഹരിതക്കാരും ആത്മഹത്യ ചെയ്യേണ്ടി വരുമെന്നൊക്കെയാണ് പറഞ്ഞത്. ഇതിലാണ് നടപടി വേണമെന്ന് ആവശ്യപ്പെട്ടത്

കോഴിക്കോട്: “ഒരു പെൺകുട്ടി എന്ന നിലയിൽ സഹിക്കാനാവാത്ത അവസ്ഥയിലൂടെയാണ് കടന്ന് വന്നത്. പല തലത്തിലും നേതാക്കളുമായി ഔദ്യോഗികവും അനൗദ്യോഗികവുമായി ചർച്ച നടത്തി. സ്വഭാവദൂഷ്യമുണ്ടെന്ന് പ്രചരിപ്പിച്ചു. ഞങ്ങളുടെ ആത്മാഭിമാനം ചോദ്യം ചെയ്യപ്പെട്ടപ്പോഴാണ് അഞ്ചു പേജുള്ള പരാതി നൽകിയത്. മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പറഞ്ഞ രീതിയിൽ ഞങ്ങൾ കോഴിക്കോട് അങ്ങാടിയിൽ തെണ്ടി തിരിഞ്ഞ് നടക്കുന്നവരല്ല…”

കോഴിക്കോട് പത്രസമ്മേളനത്തിൽ ഹരിത നേതാക്കൾ ലീഗ് നേതാക്കൾക്കെതിരെ തുറന്ന യുദ്ധം പ്രഖ്യാപിച്ചു.
അഞ്ചു പേജുള്ള തങ്ങളുടെ പരാതി വായിച്ചു നോക്കാൻ പോലും തയ്യാറാവാതിരുന്നതിൽ വലിയ വിഷമമുണ്ടെന്ന് ഹരിത മുൻ സംസ്ഥാന ജനറൽ സെക്രട്ടറി നജ്മ തബ്ഷീറ പത്രസമ്മേളനത്തിൽ പറഞ്ഞു.
ഹരിതയുടെ പെൺകുട്ടികളെ നിയന്ത്രിക്കുന്നത് ഒരു സൈബർ ഗുണ്ടയാണെന്നും അയാളുടെ കൈയിൽ ഞങ്ങളുടെ ഫോട്ടോയും വീഡിയോയും ഉണ്ടെന്നും അത് പുറത്ത് വിട്ടാൽ പല ഹരിതക്കാരും ആത്മഹത്യ ചെയ്യേണ്ടി വരുമെന്നൊക്കെയാണ് പറഞ്ഞത്. ഇതിലാണ് നടപടി വേണമെന്ന് ആവശ്യപ്പെട്ടത്. പക്ഷെ നീതി നിഷേധമാണുണ്ടായത്. ഞങ്ങൾ ചാടി കളിക്കുന്ന കുരങ്ങൻമാരല്ല, ആരുടേയെങ്കിലും വാക്ക് കേട്ട് തുള്ളാൻ. ഒരു സിസ്റ്റത്തിന്റെ എല്ലാ ആനുകൂല്യങ്ങളും കൈപറ്റുന്ന ലീഗ് ജനൽ സെക്രട്ടറി ഞങ്ങളെ കുറിച്ച് കള്ളം പ്രചരിപ്പിക്കുന്നു. അത് വലിയ വിഷമം ഉണ്ടാക്കിയെന്നും നജ്മ ചൂണ്ടിക്കാട്ടി.

പാർട്ടി മാറുന്നൂവെന്നൊക്കെ പറയുന്നത് ശരിയല്ല. ലീഗിൽ ഉറച്ച് നിന്നു കൊണ്ട് തന്നെ പോരാടും. ആവശ്യമെങ്കിൽ പെൺകുട്ടികളുടെ പുതിയ പ്ലാറ്റ്ഫോമിനെ പറ്റി ചിന്തിക്കും. അവാസ്തവമായ കാര്യങ്ങൾ പ്രചരിപ്പിക്കുന്ന പി.എം.എ സലാം മറുപടി പറയേണ്ടി വരുമെന്നും നജ്മ പറഞ്ഞു.
നവാസിനെ സംരക്ഷിക്കാൻ ഞങ്ങളെ ബലിയാടാക്കി. വ്യക്തികൾക്കെതിരേ പറഞ്ഞ പരാതി അങ്ങനെ തീർക്കാമായിരുന്നു. പക്ഷെ അത് പാർട്ടി എന്ന രീതിയിൽ കാണാനാണ് പലരും ശ്രമിച്ചതെന്നും അവർ കുറ്റപ്പെടുത്തി.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker