BusinessNEWS

സ്വര്‍ണ വില വീണ്ടും വര്‍ധിച്ചു; പവന് 35,440 രൂപ

സംസ്ഥാനത്ത് സ്വര്‍ണ വില വീണ്ടും വര്‍ധിച്ചു. ബുധനാഴ്ച ഗ്രാമിന് 30 രൂപ വര്‍ധിച്ച് 4,430 രൂപയിലും പവന് 240 രൂപ വര്‍ധിച്ച് 35,440 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. നാല് ദിവസമായി ഗ്രാമിന് 4,400 രൂപയിലും പവന് 35,200 രൂപയിലുമാണ് വ്യാപാരം നടന്നത്.ഈ മാസം രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ വിലയായിരുന്നു ഇത്.ഏറ്റവും ഉയര്‍ന്ന നിരക്ക് സെപ്റ്റംബര്‍ 4,5,6 തീയതികളില്‍ രേഖപ്പെടുത്തിയ 35,600 രൂപയാണ്.

രാജ്യാന്തര വിപണിയില്‍ സ്‌പോട്ട് ഗോള്‍ഡ് ഔണ്‍സിന് 1,802.86 ഡോളര്‍ എന്ന നിരക്കില്‍ സ്ഥിരത കൈവരിച്ചു. യുഎസ് ഗോള്‍ഡ് ഫ്യൂച്ചറുകള്‍ 0.2% കുറഞ്ഞ് 1,803.80 ഡോളറിലെത്തി. കുറയുന്ന അമേരിക്കന്‍ പണപ്പെരുപ്പ കണക്കുകള്‍ക്ക് പിന്നാലെ ബോണ്ട് വീണതും, കോര്‍പ്പറേറ്റ് നികുതി വര്‍ദ്ധന വാര്‍ത്തകള്‍ ഓഹരികള്‍ക്ക് വീഴ്ച നല്‍കിയതും സ്വര്‍ണത്തിന് 1800 ഡോളര്‍ കടമ്പ കടക്കാന്‍ സഹായകമായി.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker