CrimeNEWS

അറസ്റ്റിലായ ഭീകരരെ ചോദ്യം ചെയ്യുന്നു; ഡല്‍ഹിയില്‍ നിരീക്ഷണം ഊര്‍ജിതമാക്കി

രാജ്യത്തെ വിവിധ സ്ഥലങ്ങളില്‍ ആക്രമണം ലക്ഷ്യമിട്ടതിന് അറസ്റ്റിലായ ആറു ഭീകരരില്‍ നാലുപേരെ ഡല്‍ഹി പൊലീസ് ചോദ്യം ചെയ്യുന്നു. രണ്ടു പേരെ ഉച്ചയ്ക്ക് ശേഷം കോടതിയില്‍ ഹാജരാക്കും. ഇവരെയും കസ്റ്റഡിയില്‍ വിടണമെന്ന് പൊലീസ് ആവശ്യപ്പെടും.

ജാന്‍ മുഹമ്മദ് ഷെയ്ഖ് (സമീര്‍ കാലിയ47), ഒസാമ (22), മൂള്‍ചന്ദ് ലാല (47), സീഷാന്‍ കമര്‍ (28), മുഹമ്മദ് അബൂബക്കര്‍ (23), മുഹമ്മദ് അമീര്‍ ജാവേദ് (31) എന്നിവരെയാണ് ചൊവ്വാഴ്ച അറസ്റ്റ് ചെയ്തത്. എല്ലാവരെയും ഒന്നിച്ചിരുത്തി ചോദ്യം ചെയ്യുന്നതിലൂടെ ഭീകരാക്രമണ പദ്ധതിയുടെ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകുമെന്നാണ് പൊലീസ് കണക്കുകൂട്ടല്‍. സംഘത്തില്‍ കൂടുതല്‍ പേരുണ്ടെന്നും ഇവരുടെ അറസ്റ്റ് വൈകാതെയുണ്ടാകുമെന്നും പൊലീസ് വൃത്തങ്ങള്‍ പറഞ്ഞു.

ഐഎസ്‌ഐയുടെയും അധോലോക സംഘങ്ങളുടെയും പിന്തുണ ഇവര്‍ക്കുണ്ടായിരുന്നു. അധോലോക നായകന്‍ ദാവൂദ് ഇബ്രാഹിമിന്റെ സഹോദരന്‍ അനീസ് ഇബ്രാഹിമാണ് ഇവര്‍ക്കു സാമ്പത്തിക സഹായം ക്രമീകരിച്ചിരുന്നതെന്നു ഡല്‍ഹി പൊലീസ് സ്‌പെഷല്‍ കമ്മിഷണര്‍ നീരജ് ഠാക്കൂര്‍ പറഞ്ഞു. ഭീകരര്‍ പിടിയിലായതിനെ തുടര്‍ന്ന് തലസ്ഥാന നഗരത്തില്‍ നിരീക്ഷണം ഊര്‍ജിതമാക്കി.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker