KeralaNEWS

നീണ്ട കാത്തിരിപ്പിനൊടുവില്‍ റഹ്മാനും സാജിതയും വിവാഹിതരായി

പാലക്കാട്: നീണ്ട കാത്തിരിപ്പിനൊടുവില്‍ റഹ്മാനും സാജിതയും വിവാഹിതരായി. ഇന്ന് രാവിലെ പത്തു മണിക്ക് നെന്മാറ സബ് രജിസ്റ്റാർ ഓഫീസിലാണ് വിവാഹം നടന്നത്. നെന്മാറ സബ് രജിസ്ട്രാര്‍ ഓഫീസിലെത്തിയ ഇരുവരും വിവാഹ അപേക്ഷ സമര്‍പ്പിച്ചു.

രാവിലെ പത്തുമണിയോടെ നെന്മാറയിലെ സബ് രജിസ്ട്രാര്‍ ഓഫീസിലേക്ക് റഹ്മാനും സജിതയുമെത്തുമ്പോള്‍ സ്വീകരിക്കാന്‍ നെന്മാറ എംഎല്‍എ കെ. ബാബുവും മറ്റു ജന പ്രതിനിധികളും എത്തിയിരുന്നു. പുരോഗമന കലാസാഹിത്യ സംഘത്തിന്‍റെ വിവാഹ സമ്മാനം സ്വീകരിച്ച് സബ് രജിസ്ട്രാര്‍ക്ക് ഇരുവരും വിവാഹ അപേക്ഷ നല്‍കി. ചടങ്ങിന് സാക്ഷികളാവാന്‍ സജിതയുടെ മാതാപിതാക്കളുമെത്തി. സബ് രജിസ്ട്രാര്‍ ഓഫീസില്‍ നിന്നും പുറത്തിറങ്ങിയ റഹ്മാനും സജിതയും എല്ലാവര്‍ക്കും മധുരം നല്‍കി. സ്വന്തമായി ഒരു കൊച്ചു വീടെന്ന സ്വപ്നമാണ് ഇനിയുള്ളതെന്ന് ഇരുവരും പറഞ്ഞു. ഇരുവരുടെയും സ്വപ്നം യാഥാര്‍ഥ്യമാക്കാന്‍ ഒപ്പമുണ്ടാവുമെന്ന് കെ. ബാബു എംഎല്‍എ ദമ്പതിമാര്‍ക്ക് ഉറപ്പ് നല്കി‍.

2010 ഫെബ്രുവരിയിലാണ് റഹ്‌മാനോടൊപ്പം ജീവിക്കാൻ 18-കാരിയായ സജിത വീടുവിട്ടിറങ്ങിയത്. ഇലക്‌ട്രിക്കൽ ജോലിയും പെയിന്റിങ്ങും ചെയ്യുന്ന റഹ്‌മാനൊപ്പം കഴിയുന്നതിനായി ഇറങ്ങിത്തിരിച്ച സജിതയെ റഹ്‌മാൻ ആരുമറിയാതെ വീട്ടിലെ മുറിയിൽ താമസിപ്പിക്കുകയായിരുന്നു.

2021 മാർച്ചിൽ ഇരുവരും വീടുവിട്ടിറങ്ങി വിത്തനശ്ശേരിക്ക്‌ സമീപമുള്ള വാടകവീട്ടിലേക്ക് താമസം മാറി. റഹ്‌മാനെ കാണാനില്ലെന്ന പരാതിയിൽ പോലീസന്വേഷണം നടക്കുന്നതിനിടെ റഹ്‌മാനെ സഹോദരൻ നെന്മാറയിൽവെച്ച് കാണുകയും പോലീസിൽ വിവരമറിയിക്കുകയുംചെയ്തു. തുടർന്നുനടത്തിയ അന്വേഷണത്തിലാണ് 10 വർഷത്തെ പ്രണയജീവിതത്തിന്റെ ചരിത്രം പുറംലോകമറിഞ്ഞത്. പ്രായപൂർത്തിയായതിനാൽ ഇരുവരും സ്വന്തം ഇഷ്ടപ്രകാരം ഒരുമിച്ച് താമസിക്കുകയാണെന്ന് മൊഴിനൽകിയതോടെ പോലീസ് നടപടികൾ അവസാനിപ്പിക്കുകയായിരുന്നു.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker