IndiaNEWS

6 വയസുകാരിയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ പ്രതിയെ ഏറ്റുമുട്ടലിൽ കൊലപ്പെടുത്തുമെന്ന് മന്ത്രി

ഹൈദരാബാദ്: തെലങ്കാനയില്‍ ആറു വയസുകാരിയെ ക്രൂരമായി പീഡിപ്പിച്ചു കൊലപ്പെടുത്തിയ സംഭവത്തിലെ പ്രതിയെ പിടിച്ച ശേഷം ഏറ്റുമുട്ടലിലൂടെ കൊലപ്പെടുത്തുമെന്ന് തൊഴില്‍ മന്ത്രാലയ വകുപ്പ് മന്ത്രി മല്ല റെഡ്ഡി. മാത്രമല്ല കുട്ടിയുടെ മാതാപിതാക്കളെ സന്ദര്‍ശിക്കുമെന്നും നഷ്ടപരിഹാരം നല്‍കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

സമാന ആവശ്യവുമായി കോണ്‍ഗ്രസ് നേതാവ് രേവനാഥ് റെഡ്ഡിയും രംഗത്തെത്തിയിരുന്നു. അതേസമയം കുറ്റാരോപിതനായ വ്യക്തിയെ ഭുവനഗിരി ജില്ലയിലെ യാദ്രിയില്‍ നിന്ന് അറസ്റ്റ് ചെയ്തതായാണ് പോലീസ് വൃത്തങ്ങളില്‍ നിന്ന് ലഭിക്കുന്ന സൂചന.

സെപ്റ്റംബര്‍ 9നാണ് സൈദാബാദില്‍ 27 വയസുകാരനായ പ്രതി അയല്‍വാസിയായ ആറു വയസുകാരിയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയത്. വൈകുന്നേരം 5 മണി മുതല്‍ കാണാതായതിനെ തുടര്‍ന്ന് മാതാപിതാക്കള്‍ നടത്തിയ തിരച്ചിലിലാണ് അടുത്തുള്ള വീട്ടില്‍ നിന്ന് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. പരിശോധനയില്‍ പെണ്‍കുട്ടി ക്രൂരമായ ബലാത്സംഗത്തിന് ഇരയായിട്ടുണ്ടെന്ന് കണ്ടെത്തുകയായിരുന്നു.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker