LIFEMovie

ഹൊറര്‍ സിനിമ കാണാന്‍ ധൈര്യമുണ്ടോ? 95,000 രൂപ സമ്പാദിക്കാം

ന്യൂയോര്‍ക്ക്: ഹൊറര്‍ സിനിമകള്‍ കാണാന്‍ ഇഷ്ടവും ധൈര്യവും ഉണ്ടെങ്കില്‍ 1300 ഡോളര്‍ (ഏകദേശം 95,000 രൂപ) സമ്പാദിക്കാന്‍ അവസരം. അമേരിക്കന്‍ കമ്പനിയായ ഫിനാന്‍സ് ബസിന്റേതാണ് ഈ വാഗ്ദാനം. ഹൊറര്‍ ചിത്രങ്ങളുടെ ബജറ്റും ബാനറും പ്രേക്ഷകരില്‍ ചെലുത്തുന്ന സ്വാധീനത്തെക്കുറിച്ചുള്ള പഠനത്തിന്റെ ഭാഗമായാണ് ഈ പദ്ധതി. ഹൊറര്‍ മൂവി ഹാര്‍ട്ട് റേറ്റ് അനലിസ്റ്റ് എന്നാണ് പദ്ധതിയുടെ പേര്.

ഒക്ടോബര്‍ മാസത്തില്‍ 13 ചിത്രങ്ങള്‍ കണ്ടാല്‍ ഇത്രയും രൂപ സമ്മാനമായി നല്‍കാമെന്ന് കമ്പനി പറയുന്നു. സോ, അമറ്റിവില്ല ഹൊറര്‍, എ ക്വയറ്റ് പ്ലേസ്, എ ക്വയറ്റ് പ്ലേസ്-2, കാന്‍ഡിമാന്‍, ഇന്‍സിഡ്യസ്, ദ ബ്യെര്‍ വിച്ച് പ്രൊജക്ട് സിനിസ്റ്റര്‍, ഗെറ്റ് ഔട്ട്, ദ പര്‍ജ്, ഹാലോവീന്‍, പാരാനോര്‍മല്‍ ആക്ടിവിറ്റി, അനബെല്ലെ എന്നീ ചിത്രങ്ങളാണ് കാണേണ്ടത്.

സെപ്റ്റംബര്‍ 26 വരെ അപേക്ഷകള്‍ നല്‍കാം. അമേരിക്കയില്‍ താമസിക്കുന്ന 18 വയസിന് മുകളിലുള്ളവര്‍ക്ക് മാത്രമാണ് അവസരം. തിരഞ്ഞെടുക്കപ്പെട്ട വ്യക്തിയുടെ പേര് ഒക്ടോബര്‍ 1 ന് പ്രഖ്യാപിക്കും. പിന്നീട് ചിത്രങ്ങള്‍ അയച്ചു നല്‍കും. ഒക്ടോബര്‍ 4 മുതല്‍ 18 വരെയുള്ള കാലയളവില്‍ ചിത്രങ്ങള്‍ കണ്ടു തീര്‍ക്കണം.

ചിത്രങ്ങള്‍ കാണുമ്പോള്‍ വ്യക്തിയുടെ ഹൃദയമിടിപ്പ് ഫിറ്റ് ബിറ്റ് എന്ന ഉപകരണം വച്ച് അളക്കും. കുറഞ്ഞ ബജറ്റിലുള്ള ചിത്രങ്ങളേക്കാളോ ഉയര്‍ന്ന ബജറ്റിലുള്ള ചിത്രങ്ങളാണോ ആളുകളെ കൂടുതല്‍ ഭയപ്പെടുത്തുന്നതെന്ന് അറിയാനാണിത്.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker