KeralaNEWS

തെറ്റ് തിരുത്തി വന്നാല്‍ ആര്‍എസ്പിയെ എല്‍ഡിഎഫ് സ്വീകരിക്കുമെന്ന് സിപിഐഎം പോളിറ്റ് ബ്യൂറോ അംഗം എംഎ ബേബി

തെറ്റ് തിരുത്തി വന്നാല്‍ ആര്‍എസ്പിയെ എല്‍ഡിഎഫ് സ്വീകരിക്കുമെന്ന് സിപിഐഎം പോളിറ്റ് ബ്യൂറോ അംഗം എംഎ ബേബി. ഒരു തെരഞ്ഞെടുപ്പിന്റെ മധ്യത്തില്‍ എല്‍ഡിഎഫിനെ വഞ്ചിച്ച് പോയവരാണെങ്കിലും അത് എപ്പോഴും ഓര്‍ത്തിരിക്കുന്നവരല്ല എല്‍ഡിഎഫ്, ശരിയായ രാഷ്ട്രീയ നിലപാട് സ്വീകരിച്ച് തിരിച്ചവരികയാണെങ്കില്‍ ഒപ്പം കൂട്ടുന്നതിനെകുറിച്ച് നേതൃത്വം ആലോചിക്കുമെന്നും ആണ് എംഎ ബേബി പറഞ്ഞത്. ഏഷ്യാനെറ്റ് ന്യൂസിനോടായിരുന്നു എംഎ ബേബിയുടെ പ്രതികരണം.

യുഡിഎഫിന്റെ വിവിധ പാര്‍ട്ടികളില്‍ നിന്നും നേതൃത്വം മുതല്‍ പ്രവര്‍ത്തകര്‍ വരെ വലിയ തോതില്‍ ആളുകള്‍ എല്‍ഡിഎഫിലേക്ക് വരുമെന്നും അവര്‍ക്ക് നിരാശരാകേണ്ടി വരില്ലായെന്നും എംഎ ബേബി കൂട്ടിചേര്‍ത്തു. നിന്ന് പ്രവര്‍ത്തിക്കാന്‍ പറ്റുന്ന പാര്‍ട്ടിയല്ല എന്ന ബോധ്യത്തിന്റെ അടിസ്ഥാനത്തിലാണ് പലരും പാര്‍ട്ടി വിട്ടുവരുന്നതെന്നും എംഎ ബേബി പറഞ്ഞു.

 

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker