KeralaNEWS

കോണ്‍ഗ്രസ്സിലെ കൊഴിഞ്ഞുപോക്ക് തടയാന്‍ കെപിസിസി നേതൃത്വം അടിയന്തരമായി ഇടപെടണമെന്ന് മുതിര്‍ന്ന നേതാക്കള്‍

കോണ്‍ഗ്രസ്സിലെ കൊഴിഞ്ഞുപോക്ക് തടയാന്‍ കെപിസിസി നേതൃത്വം അടിയന്തരമായി ഇടപെടണമെന്ന് മുതിര്‍ന്ന നേതാക്കള്‍. പ്രതിസന്ധി ഘട്ടത്തില്‍ പോകുന്നവര്‍ പോകട്ടെ എന്ന പുതിയ നേതൃത്വത്തിന്റെ നിലപാട് തെറ്റാണെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു. സംഘടനാ ചുമതലയുള്ള കെപിസിസി ജനറല്‍ സെക്രട്ടറി ഉള്‍പ്പെടെ പാര്‍ട്ടി വിട്ടതോടെ കൊഴിഞ്ഞുപോക്ക് തടയാന്‍ ഇടപെടണമെന്ന നിര്‍ദ്ദേശമാണ് മുതിര്‍ന്ന നേതാക്കള്‍ മുന്നോട്ടുവെക്കുന്നത്.

ഡിസിസി പുനസംഘടനയില്‍ പാര്‍ട്ടിക്കകത്ത് പുകയുന്ന അമര്‍ഷത്തിന്റെ തുടര്‍ച്ചയായി കൂടുതല്‍ പേര്‍ പുറത്തേക്ക് പോകുമെന്ന ആശങ്കയും നേതാക്കള്‍ പങ്കുവെക്കുന്നു. കഴിഞ്ഞ ഒരു മാസത്തിനിടയില്‍ മൂന്ന് കെപിസിസി ഭാരവാഹികളാണ് പാര്‍ട്ടി വിട്ടത്.

കൊഴിഞ്ഞുപോക്ക് മുന്‍കൂട്ടികണ്ട് തടയാനുള്ള നീക്കങ്ങള്‍ കെപിസിസി നേതൃത്വം നടത്തുന്നില്ലെന്ന വിമര്‍ശനവുമുണ്ട്. പോകുന്നവര്‍ പോകട്ടെ എന്ന നിലപാടാണ് പുതിയ കെപിസിസി നേതൃത്വത്തിന്. പ്രതിസന്ധിഘട്ടത്തില്‍ ഇത്തരം സമീപനം ഗുണകരമാകില്ലെന്ന മുന്നറിയിപ്പ് മുതിര്‍ന്ന നേതാക്കള്‍ നല്‍കുന്നുണ്ട്.

 

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker