KeralaNEWS

കൊച്ചി കപ്പല്‍ശാലക്കെതിരേ മൂന്നാമതും ഭീഷണി; ഇത്തവണ ഭീഷണി പോലീസിന്

കൊച്ചി കപ്പല്‍ശാലക്ക് നേരെ മൂന്നാമതും ഭീഷണി. നേരത്തെ ലഭിച്ച ഭീഷണി സന്ദേശങ്ങളെക്കുറിച്ച് അന്വേഷിക്കുന്ന പോലീസ് അന്വേഷണ സംഘത്തിനാണ് ഇത്തവണ ഭീഷണി ലഭിച്ചിരിക്കുന്നത്. കപ്പല്‍ശാല തകര്‍ക്കുമെന്ന സന്ദേശം ഇ മെയിലിലൂടെയാണ് പോലീസിന് ലഭിച്ചിരിക്കുന്നത്.

അതേസമയം, കഴിഞ്ഞ മാസം 24നാണ് കപ്പല്‍ശാലക്ക് ആദ്യമായി ഭീഷണി എത്തുന്നത്. വിലാസമറിയാന്‍ കഴിയാത്ത വിധം പ്രോട്ടോണ്‍വിഭാഗത്തില്‍പ്പെട്ട ഭീഷണിയാണ് ഈ മെയിലിലൂടെ ലഭിച്ചത്. ഐ എന്‍ എസ് വിക്രാന്ത് ബോംബിട്ട് തകര്‍ക്കുമെന്നായിരുന്നു ഭീഷണി. തുടര്‍ന്ന് കപ്പല്‍ശാലാ അധികൃതര്‍ നല്‍കിയ പരാതിയില്‍ ഐടി നിയമം 385 പ്രകാരം പോലീസ് അന്വേഷണം നടന്നുവരികയാണ്. ഇതിനിടെയാണ് രണ്ടാമതും ഭീഷണി ലഭിച്ചത്.

കഴിഞ്ഞ ദിവസം കപ്പല്‍ശാല തകര്‍ക്കുമെന്ന് ഇ മെയില്‍ ഭീഷണി ലഭിച്ചിരുന്നു. ഇന്ധനടാങ്കുകള്‍ ഉപയോഗിച്ച് സ്‌ഫോടനം നടത്തുമെന്നാണ് ഇ മെയില്‍ വഴി വന്ന ഭീഷണി. ഇതിനെത്തുടര്‍ന്ന് കപ്പല്‍ശാലാ അധികൃതര്‍ പോലീസില്‍ പരാതി നല്‍കുകയും ഈ പരാതിയിലും അന്വേഷണം നടന്നുവരുകയായിരുന്നു. ആദ്യ ഭീഷണിയില്‍ കപ്പല്‍ശാലയിലെ ചില ജീവനക്കാരെ ചോദ്യം ചെയ്തിരുന്നു. ഭീഷണി സന്ദേശത്തില്‍ കപ്പല്‍ശാലയിലെ ചില ഉദ്യോഗസ്ഥരുടെ പേരും പദവികളും സന്ദേശത്തില്‍ ഉണ്ടായിരുന്നതിനാല്‍ ഭീഷണിയുമായി ബന്ധപ്പെട്ട് കപ്പല്‍ശാല ജീവനക്കാര്‍ക്കും പങ്കുണ്ടോയെന്ന് അന്വേഷണം നടത്തിയിരുന്നു. തുടര്‍ച്ചയായി ഉണ്ടാകുന്ന ഭീഷണിയില്‍ അന്വേഷണം എങ്ങുമെത്താത്ത സ്ഥിതിയാണ്.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker