LIFEMovie

റോയ് മണപ്പള്ളിൽ സംവിധായകനാവുന്ന ‘തൂലിക’

പെഗാസസിന്റെ ബാനറിൽ ജനിസിസ് നിർമിക്കുന്ന ” തൂലിക” എന്ന ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ പ്രശസ്ത കാർട്ടൂണിസ്റ്റ് യേശുദാസൻ റിലീസ് ചെയ്തു.
റോയ് മണപ്പള്ളിൽ കഥ തിരക്കഥ ഗാനങ്ങളെഴുതി സംവിധാനം ചെയ്യുന്ന
“തൂലിക”എന്നചിത്രത്തിൽ
മാത്യൂസ് ജോൺ,ടോണി, മോഹൻ അയിരൂർ, വഞ്ചിയൂർ പ്രവീൺകുമാർ,
ടോം ജേക്കബ്,ജോയ് ജോൺ,ഹരിശ്രീ യൂസഫ്, അഭിജിത്ത് അജിത്, അഞ്ജലി പുളിക്കൽ,ദേവി ചന്ദന,സിന്ധു വേണുഗോപാൽ തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

നടൻ,എഴുത്തുകാരൻ, സംവിധായകൻ എന്ന നിലയിൽ കഴിഞ്ഞ മൂന്നു പതിറ്റാണ്ടിലേറെ ദൃശ്യ മാധ്യമ രംഗത്തു ഏറേ ശ്രദ്ധേയനാണ് റോയ് മണപ്പള്ളിൽ.
ഭാര്യയുടെ പേരിൽ കഥയെഴുതുന്ന ഒരു എഴുത്തുകാരന്റെ ജീവിത മുഹൂർത്തങ്ങളാണ് ഈ ചിത്രത്തിൽ ഹൃദയസ്പർശിയായി ദൃശ്യവൽക്കരിക്കുന്നത്.
ജോസ് ലൂയിസ് ഛായാഗ്രഹണം നിർവ്വഹിക്കുന്നു.
ലിപ്‌സൺ സംഗീതം പകർന്ന ഈ ചിത്രത്തിലെ ആറു ഗാനങ്ങൾ കെ.ജി.മാർക്കോസ്, അലോഷ്യസ് പെരേര, രമേശ് മുരളി, ജെനി എന്നിവർ ആലപിക്കുന്നു.

കൊച്ചി,മൂന്നാർ,കോഴഞ്ചേരി, ദുബായ് എന്നിവിടങ്ങളിലായി ചിത്രീകരിക്കുന്ന ‘തൂലിക’ യുടെ ഷൂട്ടിംഗ് ഒക്ടോബർ രണ്ടാം വാരം ആരംഭിക്കും.
വാർത്ത പ്രചരണം-എ എസ് ദിനേശ്.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker