IndiaNEWS

അ​ഗ്നിപഥ് പദ്ധതി:ബിഹാറിൽ സംഘർഷം കനക്കുന്നു, പാസഞ്ചർ ട്രെയ്നിന് തീയിട്ടു

അ​ഗ്നിപഥ് പദ്ധതിക്കെതിരെ ബിഹാറിൽ സംഘർഷം കനക്കുന്നു. പ്രതിഷേധവുമായെത്തിയ യുവാക്കൾ സരൻ ജില്ലയിൽ പാസഞ്ചർ ട്രെയ്നിന് തീയിട്ടു. ആളപായമില്ല. റെയിൽ പാളങ്ങളും റോഡുകളും പ്രതിഷേധക്കാർ‌ ഉപരോധിച്ചു.

ഭ​ഗൽപൂർ, അർവൽ, ബുക്സർ, ​ഗയ, മുൻ​ഗർ, നവഡ, സഹർസ, സിവാൻ, ഔറ​ഗബാദ് എന്നീ ജില്ലകളിലും സംഘർഷം ഉണ്ടായി. സൈന്യത്തിൽ ചേരാൻ ശ്രമിച്ചു കൊണ്ടിരിക്കുന്ന യുവാക്കളാണ് പ്രതിഷേധിക്കുന്നത്. നാല് വർഷത്തിന് ശേഷം പിരിച്ചു വിടുന്ന അ​ഗ്നിപഥ് പദ്ധതി തങ്ങളെ പ്രതികൂലമായി ബാധിക്കുമെന്ന് ഇവർ പറയുന്നു. പൊലീസിനെതിരെ പ്രക്ഷോഭകർ കല്ലെറിഞ്ഞ സംഭവവുമുണ്ടായി. ജെഹ്നാബാദ് റെയിൽവേ സ്റ്റേഷനിൽ പൊലീസും പ്രതിഷേധക്കാരും പരസ്പരം കല്ലെറിയുന്ന വീഡിയോ പുറത്തു വന്നിട്ടുണ്ട്. പ്രതിഷേധത്തെത്തുടർന്ന് സംസ്ഥാനത്ത് 22 ട്രെയ്നുകൾ പിൻവലിച്ചു. അഞ്ച് ട്രെയ്നുകളുടെ സമയം പുനക്രമീകരിച്ചു.

 

Back to top button
error: