IndiaNEWS

കുട്ടികള്‍ക്കുള്ള കോവിഡ് വാക്‌സിനേഷന്‍ ഒക്ടോബറിലോ നവംബറിലോ ആരംഭിക്കും

12-നും 17-നുമിടയില്‍ പ്രായമുള്ളവര്‍ക്കായിരിക്കും മുന്‍ഗണന

കുട്ടികള്‍ക്കുള്ള കോവിഡ് വാക്‌സിനേഷന്‍ ഒക്ടോബറിലോ നവംബറിലോ ആരംഭിക്കും. 12-നും 17-നുമിടയില്‍ പ്രായമുള്ളവര്‍ക്കായിരിക്കും മുന്‍ഗണന. ഇവരില്‍ അനുബന്ധരോഗമുള്ളവര്‍ക്ക്് ആദ്യം വാക്‌സിന്‍ നല്‍കും. ഹൃദ്രോഗം, പ്രതിരോധശേഷിക്കുറവുമായി ബന്ധപ്പെട്ട രോഗങ്ങള്‍, അമിതവണ്ണം തുടങ്ങിയവ അനുബന്ധരോഗങ്ങളില്‍ ഉള്‍പ്പെടും. മൂന്നുഡോസ് കുത്തിവെക്കേണ്ട ‘സൈക്കോവ്-ഡി’ വാക്‌സിനാണ് കുട്ടികള്‍ക്ക് നല്‍കുക. കുട്ടികളില്‍ പ്രതിരോധകുത്തിവെപ്പിന് ഇപ്പോള്‍ അനുമതി ലഭിച്ചിട്ടുള്ളത് സൈഡസ് കാഡിലയുടെ ഈ വാക്‌സിനുമാത്രമാണ്.

കോവാക്‌സിനിന്റെ നിര്‍മാതാക്കളായ ഭാരത് ബയോടെക്കും കുട്ടികള്‍ക്ക് സ്വീകരിക്കാവുന്ന വാക്‌സിന്‍പരീക്ഷണം ആരംഭിച്ചിട്ടുണ്ട്. രണ്ടുവയസ്സിനുമുകളിലുള്ളവര്‍ക്ക് സ്വീകരിക്കാവുന്ന ഈ വാക്‌സിനിന്റെ പരീക്ഷണം അന്തിമഘട്ടത്തിലാണ്. കോവിഷീല്‍ഡ് നിര്‍മാതാക്കളായ സിറം ഇന്‍സ്റ്റിറ്റ്യൂട്ടും കുട്ടികളുടെ വാക്‌സിന്‍ പരീക്ഷണം ഈയിടെ തുടങ്ങിയിട്ടുണ്ട്. സൈക്കോവ്-ഡിക്ക് തുടര്‍ച്ചയായി ഈ കമ്പനികളുടെ വാക്‌സിനും അടുത്തകൊല്ലം ആദ്യത്തോടെ വിപണിയിലെത്തുമെന്നാണ് പ്രതീക്ഷ. അനുബന്ധരോഗമുള്ളവര്‍ക്ക് നല്‍കാനായി ആദ്യം 40 ലക്ഷം ഡോസ് സൈക്കോവ്-ഡി ആണ് നിര്‍മാതാക്കള്‍ സര്‍ക്കാരിന് നല്‍കുക. ഡിസംബറോടെ അഞ്ചുകോടി ഡോസ് ലഭ്യമായേക്കും.

18 വയസ്സില്‍ത്താഴെയുള്ള 44 കോടി കുട്ടികള്‍ രാജ്യത്തുണ്ട്. ഇവരില്‍ 12-നും 17-നുമിടയിലുള്ളവരുടെ എണ്ണം 12 കോടിയോളംവരും. അനുബന്ധ രോഗങ്ങളുള്ള കുട്ടികള്‍ ഏതാണ്ട് 30 ലക്ഷം ഉണ്ടാവുമെന്നാണ് കണക്ക്.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker