KeralaNEWS

നന്മയുടെ അവതാരങ്ങൾ

ഇതൊരു അനുഭവകഥയാണ്... ട്രെയിൻ യാത്രക്കിടെ ഒരു ബാങ്ക് ഉദ്യോഗസ്ഥക്കുണ്ടായ അനുഭവം. അവരുടെ ഫേസ്ബുക്ക് പോസ്റ്റിൽ നിന്ന്

കഴിഞ്ഞ ദിവസം നിസാമുദ്ദീൻ എക്സ്പ്രസിൽ നടന്ന കവർച്ചയെ പറ്റി കേട്ടപ്പോൾ എന്റെ ഒരനുഭവം പറയാം എന്ന് കരുതി..
കഴിഞ്ഞ മാസം എറണാകുളത്തേക്ക് പോവേണ്ട ഒരു ആവശ്യം ഉണ്ടായിരുന്നു. സന്ധ്യക്കാണ് ട്രെയിൻ പുറപ്പെട്ടത്. എ.സി കോച്ച് ആണ്. ആകെ എട്ടോ പത്തോ യാത്രക്കാർ മാത്രം. എന്റെ എതിരെയുള്ള സീറ്റിൽ ഒരാൾ മാത്രം. അദ്ദേഹം വർക്കല എത്തിയപ്പോൾ ഇറങ്ങാനായി എണീറ്റു. അവിടെ പിന്നെ ഞാൻ മാത്രം. രാത്രി ഇരുണ്ടു തുടങ്ങി. നേരിയ ഭീതിയോടെ ഞാൻ പറഞ്ഞു:
“അധികം ആൾക്കാരൊന്നുമില്ല…ഒരു ചെറിയ പേടി പോലെ. പത്രത്തിൽ ഒക്കെ ഓരോന്ന് വായിക്കുന്നത് കൊണ്ടാവും.. പോലീസ് ഉണ്ടാവില്ലേ?”
“മാഡം പേടിക്കേണ്ട. ഇതിൽ റെയിൽവേ പോലീസ് ഉണ്ട്‌. അവർ ഇടയ്ക്കു നോക്കിക്കോളും…”
ശാന്തമായ സ്വരത്തിൽ പറഞ്ഞ ശേഷം അദ്ദേഹം ഇറങ്ങിപ്പോയി.

ഞാൻ അപ്പുറത്തെ കുപ്പയിൽ പോയി നോക്കി. ഒരു ചേച്ചി കിടക്കുന്നുണ്ട്.. കൂടെ അവരുടെ റിലേറ്റീവ്സ് ഉണ്ട്.

“ഞാങ്ങൾ കാസറഗോഡിനാ. നിങ്ങൾ പേടിക്കേണ്ട…”
ഞാൻ എൻ്റെസീറ്റിൽ തിരിച്ചെത്തിയ ഉടൻ രണ്ടു റെയിൽവെ പോലീസുകാർ അടുത്ത് വന്നു.
”മാഡം എവിടെ പോവാണ്… ഒറ്റക്കാണോ? പേടിക്കേണ്ട.. ഇത് എന്റെ ഫോൺ നമ്പർ ആണ്. എന്ത്‌ പ്രശ്നമുണ്ടെങ്കിലും വിളിച്ചോളൂ.”
ആ ചെറുപ്പക്കാൻ ധൈര്യം പകർന്നു.
ഞാൻ അതിശയിച്ചു പോയി.
“ഓകെ, മാഡം ഞങ്ങൾ അടുത്ത കമ്പാർട്മെന്റിൽ ഉണ്ട്…”

ഞാൻ നന്ദി പ്രകടിപ്പിച്ചപ്പോൾ അവർ പറയുകയാണ്:
“ഞങ്ങളുടെ ഡിവൈ.എസ്.പി സാർ വർക്കലയിൽ ഇറങ്ങുമ്പോൾ ഞങ്ങളെ വിളിച്ചു പറഞ്ഞിരുന്നു.. മാഡത്തിന് കുറച്ച് ടെൻഷൻ ഉണ്ട്. ഇടയ്ക്കു ഒന്ന് ശ്രദ്ധിക്കണം എന്ന്..

അപ്പോൾ മാത്രമാണ് എനിക്കു മനസിലായത് എന്നോട് ‘പേടിക്കേണ്ട’ എന്ന് പറഞ്ഞു ഇറങ്ങിയത് ഡിവൈ.എസ്.പിആയിരുന്നു എന്ന്.
യാത്രയിൽ ഇടയ്ക്കു സജിത് എന്ന ആ പോലീസുകാരൻ വന്ന് വിവരം തിരക്കുന്നുണ്ടായിരുന്നു.
ട്രെയിൻ ഇറങ്ങുമ്പോൾ പോലും അദ്ദേഹം ഓടി വന്ന് ‘വിളിക്കാൻ ആരെങ്കിലും വരുമോ’ എന്ന് ചോദിച്ചു.
മോനെ കണ്ടതിനു ശേഷം സജിത് തിരിച്ചു ട്രെയിനിൽ കയറി.

നന്ദി ഡിവൈ.എസ്.പി സാർ, നന്ദി സജിത്

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker