KeralaNEWS

ബില്ല് പാസ്സാക്കാൻ 45000 രൂപ കൈക്കൂലി ആവശ്യപ്പെട്ട എക്സിക്യൂട്ടീവ് എന്‍ജിനീയർ പിടിയിലായി

15 ദിവസത്തിനകം ബില്ല് മാറി നൽകാൻ കോടതി നിർദ്ദേശിച്ചു. പിന്നീട് സമീപിച്ചപ്പോൾ 45000 രൂപ കൈക്കൂലി നൽകണമെന്നായി എക്സിക്യൂട്ടീവ് എഞ്ചിനീയർ

തിരുവനന്തപുരം: കേരളാ വാട്ടർ അതോറിറ്റി പബ്ലിക് ഹെൽത്ത് നോർത്ത് ഡിവിഷൻ എക്സിക്യൂട്ടീവ് എന്‍ജിനീയർ ജോൺ കോശിയെ കരാറുകാരനിൽ നിന്നും കൈക്കൂലി വാങ്ങുന്നതിനിടെ വിജിലൻസ് അറസ്റ്റ് ചെയ്തു.

കരാറുകാരനായ മനോഹരന്റെ പരാതിയില്‍ വിജിലൻസ് ആസ്ഥാനത്തെ ഇന്റലിജൻസ് വിഭാഗം പൊലീസ് സൂപ്രണ്ടായ കെ.ഇ ബൈജുവിന്റെയും അശോകകുമാറിന്റെയും നേതൃത്വത്തിലുള്ള സംഘമാണ് എന്‍ജിനീയറെ അറസ്റ്റ് ചെയ്തത്.
40 ലക്ഷം രൂപയുടെ ബില്ല് ഏറെക്കാലമായി പാസാകാഞ്ഞതിനെ തുടർന്നാണ് കരാറുകാരൻ മനോഹരൻ മാസങ്ങൾക്കു മുമ്പ് എക്സിക്യൂട്ടീവ് എഞ്ചിനീയറെ കണ്ടത്. അന്ന് 10000 രൂപ കൈക്കൂലി ആവശ്യപ്പെട്ടു. പണം കൊടുക്കാത്തതിനാൽ 16 മാസം ബില്ല് തടഞ്ഞു വച്ചു. കരാറുകാരൻ ഹൈക്കോടതിയെ സമീപിച്ചു. 15 ദിവസത്തിനകം ബില്ല് മാറി നൽകാൻ കോടതി നിർദ്ദേശിച്ചു.
പിന്നീട് സമീപിച്ചപ്പോൾ 45000 രൂപ കൈക്കൂലി നൽകണമെന്നായി എക്സിക്യൂട്ടീവ് എഞ്ചിനീയർ. ബില്ല് മാറി പണം നൽകാമെന്ന് ഉറപ്പു പറഞ്ഞപ്പോഴാണ് തുക പാസാക്കിയത്. വീണ്ടും നിരന്തരമായി നിർബന്ധിച്ചപ്പോൾ കരാറുകാരൻ ഗത്യന്തരമില്ലാതെ വിജിലൻസിനെ സമീപിക്കുകയായിരുന്നു. വെള്ളയമ്പലത്തുള്ള പിഎച്ച് ഡിവിഷൻ ഓഫീസിൽ വച്ച് ഇന്നലെ രാവിലെ 12.30 മണിയോടെ കരാറുകാരനിൽ നിന്നും 25000 രൂപ കൈക്കൂലി വാങ്ങവേയാണ് ജോൺ കോശി അറസ്റ്റിലായത്.

പ്രതിയെ തിരുവനന്തപുരം വിജിലൻസ് കോടതിമുമ്പാകെ ഹാജരാക്കി റിമാൻ്റ് ചെയ്തു.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker