CrimeNEWS

കഞ്ചാവ്​- മോഷണകേസുകളിലെ പ്രതിയെ അറസ്റ്റു ചെയ്തു

കഞ്ചാവ് കേസിലെ പിടികിട്ടാപുള്ളിയായ​ നന്ദു കഴിഞ്ഞ മാസം കീഴാറൂര്‍ ഇടവാച്ചല്‍ ഇഴവിക്കോണം ഭാസ്‌കരന്റ വീട്ടില്‍ നിന്നും എട്ട്​ പവൻ സ്വര്‍ണ്ണാഭരണം കവര്‍ന്ന കേസ്സിലും പ്രതിയാണ്

വെള്ളറട: കഞ്ചാവ്​ വില്‍പ്പന, മോഷണ കേസുകൾ തുടങ്ങി ഗുരുതരമായ പല കേസുകളിൽ ​പ്രതിയായ യുവാവിനെ ആര്യന്‍കോട് പൊലീസ് ഓടിച്ചിട്ട് പിടികൂടി. കിഴാറൂര്‍ ഇടവാല്‍ ഒറ്റശേഖരമംഗലം മുളമൂട് വിളാകം വീട്ടില്‍ നന്ദു(19) ആണ് പിടിയിലായത്.

മൂന്ന് മാസം മുമ്പ് ആര്യന്‍കോട് ​ മുള്ളന്‍കുഴി ഭാഗത്ത് നിന്ന് പിടികൂടിയ കഞ്ചാവ് കേസിലെ പിടികിട്ടാപുള്ളിയാണ്​ നന്ദു. കഴിഞ്ഞ മാസം 19-ാം തിയതി കീഴാറൂര്‍ ഇടവാച്ചല്‍ ഇഴവിക്കോണം ഭാസ്‌കരന്റ വീട്ടില്‍ നിന്നും എട്ട്​ പവൻ സ്വര്‍ണ്ണാഭരണം കവര്‍ന്ന കേസ്സിലും പ്രതിയാണ്​ ഇയാൾ.

സര്‍ക്കിള്‍ ഇന്‍സ്പക്ടര്‍ ശ്രീകുമാറിന്റ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.
കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍റ്​ ചെയ്തു.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker