IndiaNEWS

അബദ്ധത്തിൽ എലിവിഷം ഉപയോഗിച്ച് പല്ല് തേച്ച പെൺകുട്ടിക്ക് ദാരുണാന്ത്യം

അപ്സാനഖാൻ എന്ന പെൺകുട്ടി രാവിലെ ഉറക്കമുണർന്ന് പല്ലുതേക്കാനായി എലി വിഷം അടങ്ങിയ ട്യൂബ് അബദ്ധത്തിൽ എടുത്തുപയോഗിക്കുകയായിരുന്നു

ടൂത്ത് പേസ്റ്റാണെന്ന് തെറ്റിദ്ധരിച്ച് എലിവിഷം കൊണ്ട് പല്ല് തേച്ച പതിനെട്ടുകാരി മരണമടഞ്ഞു. വിഷം ഉള്ളിൽ ചെന്നതിനെത്തുടർന്ന് ഗുരുതരാവസ്ഥയിലായ പെൺകുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രണ്ട് ദിവസങ്ങൾക്കു ശേഷം അന്ത്യം സംഭവിക്കുകയായിരുന്നു.

മുംബൈയിലെ ധാരാവിയിലാണ് സംഭവം. അപ്സാന ഖാൻ എന്ന പെൺകുട്ടി രാവിലെ ഉറക്കമുണർന്ന് പല്ലുതേക്കാനായാണ് എലി വിഷം അടങ്ങിയ ട്യൂബ് അബദ്ധത്തിൽ എടുത്തുപയോഗിച്ചത്.
രുചിയിലെ വ്യത്യാസം മനസ്സിലാക്കി നിമിഷങ്ങൾക്കുള്ളിൽ പേസ്റ്റ് തുപ്പി വായ ശുദ്ധിയാക്കിയെങ്കിലും മണിക്കൂറുകൾക്കകം പെൺകുട്ടിക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയും കുഴഞ്ഞുവീഴുകയും ചെയ്തു. ഇതോടെ പെൺകുട്ടിയെ തൊട്ടടുത്ത ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും രണ്ടാം ദിവസം മരണം സംഭവിക്കുകയായിരുന്നു.

അമ്മയും മൂത്ത സഹോദരിയും രണ്ട് സഹോദരങ്ങളുമാണ് പെൺകുട്ടിക്കുള്ളത്. അച്ഛൻ നേരത്തെ മരണമടഞ്ഞു.
ധാരാവിയിലെ ചേരിയിലാണ് താമസം.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker