CrimeNEWS

വിവാഹത്തട്ടിപ്പുവീരൻ കോഴിക്കോട് പിടിയില്‍

വയക്കരയിലെ യുവതിയെ 2009ല്‍ വിവാഹം ചെയ്ത് പിന്നീട് വഞ്ചിച്ച കേസിലാണ് അറസ്റ്റ്. യുവതി അബൂബക്കര്‍ സിദ്ദീഖിനെതിരെ പീഡനത്തിന് പരാതി നല്‍കിയിരുന്നു. ഒളിവില്‍ പോയ പ്രതിയെ അന്വേഷിച്ചു കൊണ്ടിരിക്കുകയായിരുന്നു. അതിനിടെ സിദ്ദീഖ് കുണ്ടംകുഴി, മലപ്പുറം എന്നിവിടങ്ങളിൽ നിന്നും വേറെ വിവാഹം കഴിച്ചിരുന്നു

 

കോഴിക്കോട്: വിവാഹതട്ടിപ്പുവീരനായ കാസര്‍കോട് സ്വദേശിയെ കോഴിക്കോട് കല്ലായില്‍ ശ്രീകണ്ഠപുരം പൊലീസ് അറസ്റ്റ് ചെയ്തു. മൊഗ്രാല്‍പുത്തൂര്‍ ചൗക്കിക്ക് സമീപം മജല്‍ ഹൗസിലെ അബൂബക്കര്‍ സിദ്ദീഖി(46)നെയാണ് ശ്രീകണ്ഠാപുരം എസ്.ഐ എ. പ്രേമരാജന്‍ അറസ്റ്റ് ചെയ്തത്. 2009ല്‍ വയക്കരയിലെ യുവതിയെ വിവാഹം ചെയ്ത് പിന്നീട് വഞ്ചന നടത്തിയ കേസിലാണ് അറസ്റ്റ്.
യുവതി അബൂബക്കര്‍ സിദ്ദീഖിനെതിരെ പീഡനത്തിന് പരാതി നല്‍കിയിരുന്നു. ഒളിവില്‍ പോയ പ്രതിയെ അന്വേഷിച്ചു കൊണ്ടിരിക്കുകയായിരുന്നു. അതിനിടെ സിദ്ദീഖ് കുണ്ടംകുഴി, മലപ്പുറം എന്നിവിടങ്ങളിൽ നിന്നും വേറെ വിവാഹം കഴിച്ചിരുന്നതായി പൊലീസ് അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാൻ്റ് ചെയ്തു.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker