KeralaNEWS

വിവരാവകാശ പ്രവര്‍ത്തകനെ വീടുകയറി ആക്രമിച്ചു; റിട്ട. എസ്ഐ കസ്റ്റഡിയില്‍

കൊല്ലം: വിരമിച്ച പൊലീസ് ഉദ്യോഗസ്ഥന്റെ നേതൃത്വത്തില്‍ കരുനാഗപ്പള്ളിയില്‍ വിവരാവകാശ പ്രവര്‍ത്തകന്റെ വീടുകയറി ആക്രമിച്ചു. കല്ലേലിഭാഗം സ്വദേശി ശ്രീകുമാറിനെയും അമ്മയെയുമാണ് ചവറ സ്വദേശിയായ റിട്ട. എസ്‌ഐ അബ്ദുല്‍ റഷീദ് ഇരുമ്പുവടി ഉപയോഗിച്ച് ആക്രമിച്ചത്. അബ്ദുല്‍ റഷീദിനെ കരുനാഗപ്പള്ളി പൊലീസ് കസ്റ്റഡിയിലെടുത്തു.

ചൊവ്വാഴ്ച രാവിലെയാണ് സംഭവം. റഷീദും മറ്റ് അഞ്ച് പേരും ശ്രീകുമാറിന്റെ വീട്ടിലെത്തി വാക്കുതര്‍ക്കമുണ്ടായി സംഘര്‍ഷത്തിലെത്തിയതിനു പിന്നാലെ റഷീദ് ഇരുമ്പുവടി ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നെന്ന് ശ്രീകുമാര്‍ പറഞ്ഞു. റഷീദിന്റെ മകന്റെ കെട്ടിട നിര്‍മാണത്തിനെതിരെ പരാതി നല്‍കിയതാണ് ആക്രമണത്തിനു കാരണമെന്നും അദ്ദേഹം പറഞ്ഞു.

ശ്രീകുമാറാണ് ആദ്യം ആക്രമിച്ചതെന്നും ഇരുമ്പുവടി റഷീദ് പിടിച്ചുവാങ്ങിക്കുകയാണ് ചെയ്തതെന്നുമാണ് പൊലീസിന്റെ വിശദീകരണം. എന്നാല്‍ പുറത്തുവന്ന ദൃശ്യങ്ങളില്‍, റഷീദ് ഇരുമ്പുവടി കയ്യില്‍ പിടിച്ചുകൊണ്ട് ആക്രമണം നടത്തുന്നതാണ്.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker