KeralaNEWS

ശനിയാഴ്ചകള്‍ വീണ്ടും പ്രവൃത്തി ദിവസമാക്കാന്‍ സർക്കാർ ഉത്തരവ്; ഇന്ന് കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ചേക്കും

തിരുവനന്തപുരം: ശനിയാഴ്ചകളില്‍ വീണ്ടും സര്‍ക്കാര്‍ ഓഫീസുകള്‍ പ്രവൃത്തി ദിവസമാക്കാന്‍ സര്‍ക്കാര്‍ ഉത്തരവിറക്കി. വൈറസ് വ്യാപനം കുറഞ്ഞ സാഹചര്യത്തിലാണ് ശനിയാഴ്ച വീണ്ടും പ്രവൃത്തി ദിവസമാക്കാന്‍ തീരുമാനിച്ചത്.

വരുന്ന ശനിയാഴ്ച മുതല്‍ ഉത്തരവ് ബാധകമായിരിക്കും. മുഴുവന്‍ ഉദ്യോഗസ്ഥരും ശനിയാഴ്ചകളില്‍ ജോലിക്ക് ഹാജരാകണമെന്ന് ചീഫ് സെക്രട്ടറി നിര്‍ദ്ദേശിച്ചു. സംസ്ഥാനത്തെ കോവിഡ് നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ ഇന്ന് പ്രഖ്യാപിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ഉച്ചയ്ക്ക് ചേരുന്ന അവലോകന യോഗത്തിലാവും അന്തിമ തീരുമാനം.

ഹോട്ടലുകളില്‍ ഇരുന്ന് ഭക്ഷണം കഴിക്കാന്‍ അനുവദിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ടേബിളുകള്‍ തമ്മിലുള്ള അകലം കൂട്ടിയാകും അനുമതി. ബാറുകള്‍ തുറക്കുന്നകാര്യത്തിലും തീരുമാനമുണ്ടായേക്കും. കോവിഡ് വ്യാപനം കുറയുകയും വാക്‌സിനേഷന്‍ വളരെ വേഗം മുന്നോട്ട് പോകുകയും ചെയ്യുന്ന സാഹചര്യത്തിലാണ് സംസ്ഥാനത്ത് കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിക്കുന്നത്.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker