KeralaNEWS

ഇടതുപക്ഷം  ഈരാറ്റുപേട്ടയിൽ ഇടറുന്നു; യു.ഡി.എഫിനെ താഴെയിട്ടെങ്കിലും ഭരണത്തിനില്ലെന്ന് എൽ.ഡി.എഫ്

ഭരണം അട്ടിമറിക്കാൻ എസ്.ഡി.പി.ഐയുടെ പിന്തുണ സ്വീകരിച്ചതിൽ തെറ്റില്ലെന്നും എന്നാൽ അവരുടെ പിന്തുണയോടെ നഗരസഭ ഭരിക്കുന്ന പ്രശ്നമില്ലെന്നുമാണ് സി.പി.എം നിലപാട്. അതേ സമയം ഈരാറ്റുപേട്ടയിൽ നിന്ന് അഭിമന്യുവിൻ്റെ നാടായ വട്ടവടയിലേക്ക് അധികം ദൂരമില്ല എന്ന കാര്യം ഇടതുമുന്നണി ഓർമിക്കണം എന്ന് പ്രതിപക്ഷനേതാവ് വി ഡി സതീഷൻ പറഞ്ഞു

ഈരാറ്റുപേട്ട: നഗരസഭാ അധ്യക്ഷ സുഹ്റ അബ്ദുൽഖാദറിന് എതിരെയുള്ള എൽ.ഡി.എഫിൻ്റെ അവിശ്വാസ പ്രമേയം എസ്.ഡി.പി.ഐ പിന്തുണയോടെ പാസായി. അവിശ്വാസം പാസാകാൻ 15 വോട്ടുകളാണ് വേണ്ടിയിരുന്നത്. എൽ.ഡി.എഫ് 9, എസ്.ഡി.പി.ഐ 5, കൂറുമാറിയ കോൺഗ്രസ് അംഗം അൽസൽന പരീക്കുട്ടി 1 ഇങ്ങനെയാണ് എണ്ണം തികച്ചത്.

നഗരസഭയിലെ കെടുകാര്യസ്ഥതയും സ്വജനപക്ഷപാതവും പൊതുജനത്തിനു മുമ്പിൽ എത്തിക്കുക എന്നതാണ് അവിശ്വാസ പ്രമേയത്തിൻ്റെ ലക്ഷ്യമെന്നും അവിശ്വാസപ്രമേയത്തെ ആർക്കുവേണമെങ്കിലും പിന്തുണയ്ക്കാം, ആരോടും ചർച്ചകൾ നടത്തുകയോ പിന്തുണ ആവശ്യപ്പെടുകയോ ചെയ്തിട്ടില്ലെന്നും എൽ.ഡി.എഫ് നേതൃത്വം കുമ്പസാരിക്കുന്നു.
ഈരാറ്റുപേട്ടയുടെ വികസനത്തിന് തടസ്സം സൃഷ്ടിക്കാനാണ് എൽഡിഎഫ് ശ്രമിക്കുന്നതെന്നും 2015- ’20 കാലയളവിൽ 5 പ്രാവശ്യം അവിശ്വാസപ്രമേയത്തിന് നഗരസഭ സാക്ഷ്യം വഹിച്ചിരുന്നു എന്നും ഈ കാലയളവിൽ നാടിൻ്റെവികസനം ഒട്ടേറെ പിന്നിലായെന്നും ഇനിയും വികസനം ഇല്ലാതാക്കുക എന്ന ലക്ഷ്യം മാത്രമാണ് അവിശ്വാസ പ്രമേയത്തിന് പിന്നിലെന്നും സുഹ്റ അബ്ദുൽ ഖാദർ ആവർത്തിച്ചു.

ഭരണം അട്ടിമറിക്കാൻ എസ്.ഡി.പി.ഐയുടെ പിന്തുണ സ്വീകരിച്ചതിൽ തെറ്റില്ലെന്നും എന്നാൽ അവരുടെ പിന്തുണയോടെ നഗരസഭ ഭരിക്കുന്ന പ്രശ്നമില്ലെന്നുമാണ് സി.പി.എം നിലപാട്.
അതേ സമയം ഈരാറ്റുപേട്ടയിൽ നിന്ന് അഭിമന്യുവിൻ്റെ നാടായ വട്ടവടയിലേക്ക് അധികം ദൂരമില്ല എന്ന കാര്യം ഇടതുമുന്നണി ഓർമിക്കണം എന്ന് പ്രതിപക്ഷനേതാവ് വി ഡി സതീഷൻ പറഞ്ഞു.

എന്നാൽ ഈരാറ്റുപേട്ട നഗരസഭയിൽ എസ്ഡിപിഐ-സിപിഎം സഖ്യമെന്ന ആരോപണം സഹകരണ വകുപ്പ് മന്ത്രി വിഎൻ വാസവൻ തള്ളി. സിപിഎം നേതാക്കൾ എസ്ഡിപിഐയുമായി ഒരുതരത്തിലുമുള്ള ചർച്ചയോ ആശയവിനിമയമോ നടത്തിയിട്ടില്ല.

നേരത്തെ മൂന്ന് തവണ എസ്ഡിപിഐ പിന്തുണയോടെ സിപിഎമ്മിന്റെ ചെയർമാനെ തിരഞ്ഞെടുത്തപ്പോൾ ആ നിമിഷം തന്നെ രാജിവെച്ചുപോയ പാരമ്പര്യമാണ് പാർട്ടിക്കുള്ളത്. ഇപ്പോഴും ഇതുതന്നെയാണ് നിലപാട്. എസ്ഡിപിഐയുമായി ബന്ധം സ്ഥാപിച്ച് ഈരാറ്റുപേട്ട നഗരസഭയിൽ ഭരണം നേടാൻ സിപിഎം നിൽക്കില്ലെന്നും മന്ത്രി പറഞ്ഞു.

പ്രതിപക്ഷ ആരോപണത്തിന് യാതൊരു അടിസ്ഥാനവുമില്ല. രാഷ്ട്രീയമായ ഒരു അവിശുദ്ധ കൂട്ടുകെട്ടിനും പാർട്ടി തയ്യാറല്ല. നഗരസഭയിൽ അവിശ്വാസ പ്രമേയം വന്നപ്പോൾ അവർ വോട്ടുചെയ്തുവെന്നത് ശരിയാണ്. എന്നാൽ അത് ഒരു ധാരണയുടെയും അടിസ്ഥാനത്തിലല്ല. ഭരിക്കാൻ എസ്.ഡി.പി.ഐയുടെ പിന്തുണ സ്വീകരിക്കുില്ലെന്നും മന്ത്രി വിശദീകരിച്ചു.

അതേ സമയം കോൺഗ്രസിൽ നിന്നു കൂറുമാറി വന്ന അൻസൽന പരീക്കുട്ടിയെ നഗരസഭാ ചെയർപെഴ്സൺ ആക്കാൻ അണിയറയിൽ നീക്കങ്ങളാരംഭിച്ചിട്ടുണ്ട്.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker