KeralaNEWS

കോണ്‍ഗ്രസ് വിട്ട കെ.പി അനില്‍കുമാര്‍ സി.പി.എമ്മില്‍ ചേര്‍ന്നു

തിരുവനന്തപുരം: കോണ്‍ഗ്രസ് വിട്ട കെ.പി അനില്‍കുമാര്‍ സി.പി.എമ്മില്‍ ചേര്‍ന്നു. കോണ്‍ഗ്രസില്‍നിന്ന് രാജി പ്രഖ്യാപിച്ചതിന് പിന്നാലെ കെ.പി അനില്‍കുമാര്‍ സി.പി.‍എം ആസ്ഥാനമായ എ.കെ.ജി സെന്‍ററിലെത്തുകയായിരുന്നു. കോടിയേരി ബാലകൃഷ്ണന്‍ അദ്ദേഹത്തെ സ്വീകരിച്ചു. ഉപാധികളില്ലാതെയാണ് സി.പി.എമ്മിലെത്തുന്നതെന്ന് അനില്‍കുമാര്‍ പറഞ്ഞു. താഴെത്തട്ടില്‍ വരെ പ്രവര്‍ത്തിക്കാന്‍ തയാറാണെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തിലെ കോണ്‍ഗ്രസിനെ നയിക്കുന്നത് സംഘപരിവാറിന്റെ മനസുള്ള സുധാകരനാണെന്ന് അനില്‍കുമാര്‍ പറഞ്ഞു. ഇങ്ങനെയുള്ള ഒരാള്‍ പാര്‍ട്ടിതലപ്പത്ത് ഇരിക്കുമ്പോള്‍ എങ്ങനെയാണ് കോണ്‍ഗ്രസിനകത്ത് മതേതരത്വവും ജനാധിപത്യവും ഉണ്ടാവുകയെന്ന് അനില്‍ കുമാര്‍ ചോദിച്ചു.

ഇന്ന് 11 മണിക്ക് നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് കെ.പി അനില്‍കുമാര്‍ കോണ്‍ഗ്രസില്‍ നിന്ന് രാജിവെക്കുന്നതായി പ്രഖ്യാപിച്ചത്. കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്കും കെ.പി.സിസി പ്രസിഡന്‍റ് കെ. സുധാകരനും രാജിക്കത്ത് അയച്ചു നല്‍കിയതായികെ.പി അനില്‍കുമാര്‍ അറിയിച്ചു. പാര്‍ട്ടിക്കകത്ത് പുതിയ നേതൃത്വം വന്നതിനുശേഷം ആളുകളെ നോക്കി നടപടിയെടുക്കുന്ന സ്ഥിതിവിശേഷം ഉണ്ടായിരിക്കുന്നു. പിന്നില്‍ നിന്ന് കുത്തേറ്റ് മരിക്കാന്‍ ഞാന്‍ തയാറല്ല എന്ന് പറഞ്ഞുകൊണ്ടാണ് കെ.പി അനില്‍കുമാര്‍ രാജി പ്രഖ്യാപിച്ചത്.

ഡിസിസി പുനഃസംഘടനയെ വിമര്‍ശിച്ച് മാധ്യമങ്ങളിലൂടെ പരസ്യപ്രതികരണം നടത്തിയതിനാണ് അനില്‍കുമാറിനെ സസ്പെൻഡ് ചെയ്തിരുന്നു. പാര്‍ട്ടി വിരുദ്ധമായി ഒന്നും ചെയ്തിട്ടില്ലെന്നായിരുന്നു സസ്‌പെന്‍ഷന് പിന്നാലെ അനില്‍കുമാര്‍ നല്‍കിയ വിശദീകരണം. എന്നാല്‍ വിശദീകരണത്തില്‍ കെപിസിസി നേതൃത്വം തൃപ്തരായിരുന്നില്ല. മുന്‍ എം.എല്‍.എ കെ. ശിവദാസന്‍ നായരെയും അനില്‍കുമാറിനൊപ്പം സസ്‌പെന്‍ഡ് ചെയ്തിരുന്നു.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker