KeralaNEWS

തലശ്ശേരിയിൽ ആർഎസ്‌എസ്‌-സിപിഎം സംഘർഷം; 2 പേർക്ക് വെട്ടേറ്റു

കണ്ണൂര്‍: തലശ്ശേരിയില്‍ ആര്‍എസ്എസ്-സിപിഎം സംഘര്‍ഷത്തെ തുടര്‍ന്ന് 2 പേര്‍ക്ക് വെട്ടേറ്റു. ആര്‍എസ്എസ് പ്രവര്‍ത്തകന്‍ മേലൂര്‍ തൃക്കൈകുട തറയ്ക്ക് സമീപം പാളയത്തില്‍ വീട്ടില്‍ ധനരാജ് (33), സിപിഎം പ്രവര്‍ത്തകന്‍ മേലൂര്‍ ചോനമ്പത്തു വീട്ടില്‍ മനീഷ് (37) എന്നിവര്‍ക്കാണ് വെട്ടേറ്റത്.

ഇവരെ കോഴിക്കോട് സ്വകാര്യ ആശുപത്രിയിലും തലശ്ശേരി സഹകരണ ആശുപത്രിയിലുമായി പ്രവേശിപ്പിച്ചു. തിങ്കളാഴ്ച രാത്രി 11.30നാണ് സംഭവം. ആക്രമണത്തിന് പിന്നില്‍ സിപിഎം ആണെന്നു ബിജെപി ആരോപിച്ചു. അന്വേഷണം ആരംഭിച്ചതായി പൊലീസ് പറഞ്ഞു.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker