IndiaNEWS

ലൈംഗിക ബന്ധം വാട്സാപ്പ് സ്റ്റാറ്റസ്’; ജന്മദിനം ആഘോഷിച്ച വനിതാ പൊലീസും, ഓഫീസറും അറസ്റ്റിൽ

 

ആറു വയസുള്ള മകന്‍റെ മുന്നിൽ ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ട വനിതാ പൊലീസിനും സുഹൃത്തിനും പാരയായത് വാട്സാപ്പ് സ്റ്റാറ്റസ്. ഇരുവരും സ്വകാര്യ റിസോർട്ടിലെ നീന്തൽ കുളത്തിൽ അടുത്തിടപഴകുന്ന ദൃശ്യങ്ങൾ അബദ്ധത്തിൽ വാട്സാപ്പ് സ്റ്റാറ്റസാകുകയായിരുന്നു. വനിതാ പൊലീസ് കോൺസ്റ്റബിളിനെയും അവരുമായി ലൈംഗികബന്ധത്തിൽ ഏർപ്പെട്ട രാജസ്ഥാന്‍ പൊലീസ് സര്‍വീസിലെ അജ്മല്‍ ബെവാറിലെ ഹീരാലാല്‍ സെയ്‌നിയെയും കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇരുവരെയും ഈ മാസം 17 വരെ റിമാൻഡ് ചെയ്തു .

ജൂലൈ പത്തിനാണ് ജയ്പുർ പൊലീസ് കമ്മീഷണറേറ്റിൽ ജോലി ചെയ്യുന്ന വനിതാ പൊലീസ് കോൺസ്റ്റബിൾ ജന്മദിനം ആഘോഷിക്കാൻ ആറു വയസുള്ള മകനെയുംകൊണ്ട് മുതിർന്ന ഉദ്യോഗസ്ഥനായ ഹീരാലാല്‍ സെയ്‌നിയുമായി സ്വകാര്യ ആഡംബര റിസോർട്ടിൽ എത്തിയത്. ഇവർ ഇവിടെ നേരത്തെ മുറി ബുക്ക് ചെയ്തിരുന്നു. ഇവരുടെ മുറിയോട് ചേർന്നുള്ള നീന്തൽ കുളത്തിലാണ് വനിതാ പൊലീസുകാരിയും മുതിർന്ന ഉദ്യോഗസ്ഥനും ശാരീരികമായി ബന്ധപ്പെട്ടത്.

ആറു വയസുള്ള മകന്‍റെ മുന്നിൽവെച്ചാണ് ഇവർ അടുത്ത് ഇടപഴകിയത്. ഈ ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ ചിത്രീകരിച്ചു.എന്നാൽ ഈ വീഡിയോ ഒരു സ്വകാര്യ ഫോൾഡറിലേക്ക് മാറ്റുന്നതിനിടെ, അബദ്ധത്തിൽ വാട്സാപ്പ് സ്റ്റാറ്റസാകുകയായിരുന്നു. യുവതിയുടെ ഭർത്താവ് ഇത് കണ്ടതോടെ, പൊലീസിൽ പരാതി നൽകി . അങ്ങനെയാണ് പോക്സോ വകുപ്പ് പ്രകാരം, വനിതാ പൊലീസ് കോൺസ്റ്റബിളിനെയും മുതിർന്ന ഉദ്യോഗസ്ഥനെയും അറസ്റ്റ് ചെയ്തത്.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker