KeralaNEWS

കെ.പി അനിൽകുമാർ കോണ്‍ഗ്രസ് വിടാനൊരുങ്ങുന്നുവോ?

കോണ്‍ഗ്രസ് വിടാനൊരുങ്ങി അനില്‍ കുമാറും. തീരുമാനം 11 മണിക്ക്. നിര്‍ണ്ണായക ചര്‍ച്ചകള്‍ നാളെ തിരുവനന്തപുരത്ത് നടക്കും. കെപിസിസി മുന്‍ ജനറല്‍ സെക്രട്ടറി കെ.പി അനില്‍ കുമാര്‍ പാര്‍ട്ടിയില്‍ നിന്ന് രാജി വയ്ക്കാനൊരുങ്ങുന്നു. നിലപാട് വ്യക്തമാക്കാന്‍ 11 മണിക്ക് അനില്‍കുമാര്‍ മാധ്യമങ്ങളെ കാണും.

തനിക്കെതിരെ സ്വീകരിച്ച അച്ചടക്ക നടപടി പിന്‍വലിക്കാത്തതില്‍ പ്രതിഷേധിച്ചാണ് അനില്‍കുമാര്‍ രാജിക്കൊരുങ്ങുന്നത്. പാര്‍ട്ടി വിരുദ്ധമായി ഒന്നും ചെയ്തിട്ടില്ലെന്നായിരുന്നു സസ്‌പെന്‍ഷന് പിന്നാലെ അനില്‍കുമാര്‍ നല്‍കിയ വിശദീകരണം. എന്നാല്‍ വിശദീകരണത്തില്‍ കെപിസിസി നേതൃത്വം തൃപ്തരായിരുന്നില്ല. ഡിസിസി പുനഃസംഘടനയെ വിമര്‍ശിച്ച് മാധ്യമങ്ങളിലൂടെ പരസ്യപ്രതികരണം നടത്തിയതിനാണ് അനില്‍കുമാറിനെ സസ്‌പെന്‍ഡ് ചെയ്തത്. മുന്‍ എം.എല്‍.എ കെ. ശിവദാസന്‍ നായരെയും അനില്‍കുമാറിനൊപ്പം സസ്‌പെന്‍ഡ് ചെയ്തിരുന്നു.

 

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker