KeralaNEWS

മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ബോംബ് ഭീഷണി; യുവാവ് അറസ്റ്റില്‍

കോഴിക്കോട്: മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ബോംബ് ഭീഷണി നടത്തിയയാള്‍ അറസ്റ്റില്‍.വളാഞ്ചേരി പൊലീസ് സ്‌റ്റേഷന്‍ പരിധിയിലെ നടുവട്ടം സ്വദേശി ഷഫീഖിനെയാണ് മെഡിക്കല്‍ കോളജ് പൊലീസ് അറസ്റ്റുചെയ്തത്.

ഞായറാഴ്ച രാത്രി പതിനൊന്നോടെ ഇയാള്‍ തിരുവനന്തപുരത്തെ ഡി.ജി.പി കണ്‍ട്രോള്‍ റൂമിലെ ഫോണിലേക്ക് വിളിച്ച് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ബോംബ് വെച്ചിട്ടുണ്ടെന്നും മണിക്കൂറുകള്‍ക്കുള്ളില്‍ പൊട്ടുമെന്നും ഭീഷണി മുഴക്കിയത്. ഇതോടെ സന്ദേശം പെട്ടെന്ന് കോഴിക്കോട് കണ്‍ട്രോള്‍ റൂമിലേക്ക് കൈമാറുകയും പൊലീസും ബോംബ് സ്‌ക്വാഡുമെല്ലാം ആശുപത്രിയില്‍ പരിശോധന നടത്തുകയായിരുന്നു.

ബോംബ് ഭീഷണിയെ തുടര്‍ന്നുള്ള തിരച്ചില്‍ ആശുപത്രിയിലെ രോഗികളെയും കൂട്ടിരിപ്പുകാരെയും മുള്‍മുനയിലാക്കി. ഇതിനിടെ ഇയാള്‍ വിളിച്ച മൊബൈല്‍ ഫോണിന്റെ നമ്പര്‍ പൊലീസ് കണ്ടെത്തി നടത്തിയ അന്വേഷണത്തിലാണ് ആളെ തിരിച്ചറിഞ്ഞതും വ്യാജബോംബ് ഭീഷണിയായിരുന്നുവെന്നും വ്യക്തമായത്. പിന്നാലെ ഇയാളുടെ അറസ്റ്റും രേഖപ്പെടുത്തി. പ്രതിക്ക് മാനസിക പ്രശ്‌നമുണ്ടെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു. പ്രതിക്ക് സ്‌റ്റേഷനില്‍ നിന്നുതന്നെ ജാമ്യം അനുവദിച്ചു.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker