IndiaNEWS

ആടിനെ അറുത്ത് ആരാധകരുടെ രക്താഭിഷേകം; രജനികാന്തിനെതിരെ പരാതി

ചെന്നൈ: മൃഗബലി നടത്തിയതിന് നടന്‍ രജനികാന്തിനെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ടു പരാതി. അണ്ണാത്തെ സിനിമയുടെ മോഷന്‍പോസ്റ്റര്‍ റിലീസിനോട് അനുബന്ധിച്ചു തിരുച്ചിറപ്പള്ളിയില്‍ ആടിനെ അറുത്ത് രക്താഭിഷേകം നടത്തിയ സംഭവത്തിലാണ് തമിഴ്വേന്ദന്‍ എന്ന അഭിഭാഷകന്‍ പോലീസില്‍ പരാതി നല്‍കിയത്.ആട്ടിന്‍കുട്ടിയെ ജനമധ്യത്തില്‍വച്ച് അറുത്തശേഷമായിരുന്നു രക്താഭിഷേകം. ഇതിന്റെ ദൃശ്യങ്ങള്‍ ആരാധകര്‍ തന്നെ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചു.

ഇതോടെ പ്രതിഷേധം ശക്തമായി. നടപടി ക്രൂരതയാണെന്നും പൊതുസ്ഥലത്തുവച്ചുള്ള ഇത്തരം പ്രവര്‍ത്തി സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും ഇടയില്‍ ഭീതിയുണ്ടാക്കുമെന്നാണ് പരാതിയില്‍ പറയുന്നത്. ആരാധകരെ നിയന്ത്രിക്കാത്ത നടനാണ് പ്രശ്‌നങ്ങള്‍ക്കു കാരണമെന്നാണ് പരാതിയിലെ ആരോപണം. കര്‍ശന നടപടി ആവശ്യപ്പെട്ടു മൃഗസംരക്ഷണ സംഘടനായ പെറ്റയും രംഗത്തെത്തിയിട്ടുണ്ട്.

സൂപ്പര്‍സ്റ്റാറിന്റെ കൂറ്റന്‍ കട്ടൗട്ട് ഉയര്‍ത്തിയാണ് അണ്ണാത്തയുടെ മോഷന്‍പോസ്റ്റര്‍ റിലീസ് തിരുച്ചിറപ്പള്ളിയിലെ രജനി രസികര്‍ മന്‍ട്രം പ്രവര്‍ത്തകര്‍ ആഘോഷമാക്കിയത്.2018ല്‍ രജനികാന്ത് രാഷ്ട്രീയ പ്രവേശനം പ്രഖ്യാപിച്ച സമയത്തും ആരാധകര്‍ വ്യാപകമായി മൃഗബലി നടത്തിയത് വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിരുന്നു.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker