KeralaNEWS

മകനൊപ്പം ബൈക്കില്‍ യാത്രചെയ്യവേ കുടനിവര്‍ത്തി; റോഡില്‍ വീണ് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

കൊല്ലം: ബൈക്കില്‍ മകനൊപ്പം പിന്‍സീറ്റിലിരുന്ന് യാത്രചെയ്യവേ കുടനിവര്‍ത്തിയ അമ്മ റോഡില്‍ വീണു മരിച്ചു. ചെറുപൊയ്ക തെക്ക് കോരായിക്കോട് വിഷ്ണുഭവനില്‍ ഗീതാകുമാരിയമ്മ(52)യാണ് മരിച്ചത്.

തിങ്കളാഴ്ച രാവിലെ എട്ടരയോടെ പുത്തൂര്‍-ചീരങ്കാവ് റോഡില്‍ ഈരാടന്‍മുക്കിനുസമീപം യായിരുന്നു അപകടം.പരുത്തുംപാറയിലെ കശുവണ്ടി ഫാക്ടറി തൊഴിലാളിയായിരുന്ന ഗീതാകുമാരിയമ്മ മകന്‍ വിഷ്ണുവിനൊപ്പം ജോലിസ്ഥലത്തേക്കുളള യാത്രാമധ്യേ മഴപെയ്തപ്പോള്‍ കുടനിവര്‍ത്തി. ഈസമയം എതിര്‍ദിശയില്‍ വാന്‍ കടന്നുപോയപ്പോഴുണ്ടായ കാറ്റില്‍പ്പെട്ട് കുട പിന്നിലേക്ക് ചരിയുകയും ഗീതാകുമാരിയമ്മ നിയന്ത്രണംതെറ്റി റോഡിലേക്കു വീഴുകയുമായിരുന്നു. തലയിടിച്ചാണ് വീണത്.

പരിക്കേറ്റ അമ്മയെ ആശുപത്രിയിലെത്തിക്കാന്‍ മകന്‍ പല വാഹനങ്ങള്‍ക്കും കൈകാണിച്ചെങ്കിലും ആദ്യം ആരും നിര്‍ത്തിയില്ല. പിന്നീടെത്തിയ കാറില്‍ എഴുകോണ്‍ ഇ.എസ്.ഐ. ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഭര്‍ത്താവ്: ശശിധരന്‍ പിള്ള. മരുമകള്‍: ആര്യ. എഴുകോണ്‍ പോലീസ് തുടര്‍നടപടി സ്വീകരിച്ചു.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker