NEWS

അമ്മാവൻ ശീതള പാനീയത്തിൽ മയക്കുമരുന്ന് ചേർത്ത് കൊടുത്ത് തുടർച്ചയായി ലൈംഗികമായി പീഡിപ്പിച്ചു, ഒടുവിൽ ഗർഭിണിയായ യുവതി നദിയിൽ ചാടി ആത്മഹത്യയ്ക്കു ശ്രമിച്ചു

കുംഭ മേളയിൽ പങ്കെടുക്കാൻ യുവതിയെയും കുടുംബത്തെയും അലഹബാദിലേയ്ക്ക് കൂട്ടിക്കൊണ്ടുപോയി. അവിടെ ഹോട്ടലിൽ വച്ച് അമ്മാവൻ മയക്കുമരുന്ന് നൽകിയ ശേഷമാണ് യുവതിയെ ആദ്യമായി പീഡിപ്പിച്ചത്

അലഹബാദ്: അമ്മാവൻ തുടർച്ചയായി ലൈംഗികമായി പീഡിപ്പിച്ച യുവതി നദിയിൽ ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ചു. ഉത്തർപ്രദേശിൽ മിർസാപൂർ ജില്ലയിലാണ് സംഭവം. ട്രാഫിക് പോലീസ് കോൺസ്റ്റബിളായ അമ്മാവൻ നിരന്തരം പീഡിപ്പിച്ച യുവതിയാണ് ഒടുവിൽ ഗത്യന്തരമില്ലാതെ ആത്മഹത്യയ്ക്ക് ശ്രമിച്ചത്. കഴിഞ്ഞ ദിവസമാണ് യുവതി ഗംഗാ നദിയിൽ ചാടിയത്. സമീപവാസികളും പോലീസ് ഉദ്യോഗസ്ഥരും ചേർന്നാണ് യുവതിയെ രക്ഷിച്ചതെന്ന് ഡെപ്യൂട്ടി പോലീസ് കമ്മീഷണർ പ്രമോദ് കമാർ പറഞ്ഞു.

യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്തെങ്കിലും ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല എന്ന് ഡി.സി.പി അറിയിച്ചു.
മിർസാപൂർ സ്വദേശിനിയാണ് യുവതി. ട്രാഫിക് പോലീസിൽ ഹെഡ്കോൺസ്റ്റബിളായ അമ്മാവൻ 2019 ജനുവരിയിൽ കുംഭ മേളയിൽ പങ്കെടുക്കാൻ യുവതിയെയും കുടുംബത്തെയും അലഹബാദിലേയ്ക്ക് കൂട്ടിക്കൊണ്ടുപോയി. അവിടെ ഹോട്ടലിൽ വച്ച് അമ്മാവൻ മയക്കുമരുന്ന് നൽകിയ ശേഷമാണ് യുവതിയെ ആദ്യമായി പീഡിപ്പിച്ചത്.
പീഡനദൃശ്യം മൊബൈൽ ഫോണിൽ ചിത്രീകരിക്കുകയും അത് ഉപയോഗിച്ച് ഭീഷണിപ്പെടുത്തി അമ്മാവൻ തുടർന്നും പലതവണ പീഡിപ്പിച്ചതായി യുവതി പോലീസിന് നൽകിയ പരാതിയിൽ പറയുന്നു.
കഴിഞ്ഞ രണ്ടുവർഷത്തിനിടെ അലഹബാദിലും കാൺപൂരിലും വച്ച് അമ്മാവൻ തന്നെ പല തവണ ബലാൽസംഗം ചെയ്തതായി യുവതി വെളിപ്പെടുത്തിയിട്ടുണ്ട്.
യുവതി ഗർഭിണിയാണ് എന്നറിഞ്ഞപ്പോൾ ഗർഭം അലസിപ്പിക്കാൻ ഗുളിക നൽകിയെന്നും യുവതിയുടെ പരാതിയിൽ ഉണ്ടെന്ന് ഡി.സി.പി അറിയിച്ചു.
ഈ ഞായറാഴ്ച പ്രതി മകനോടൊപ്പമാണ് യുവതിയെ കാൺപൂരിലെ ചകേരിയിലുള്ള ഒരു മുറിയിലേക്ക് കൊണ്ടുപോയത്. അവിടെ വച്ചും ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ചു. യുവതി എതിർത്തു. മാത്രമല്ല ഗർഭം അലസിപ്പിക്കുന്നതിനെച്ചൊല്ലി പറഞ്ഞ് യുവതിയെ ക്രൂരമായി മർദ്ദിക്കാനും തുടങ്ങി. അവിടെ നിന്നും കുതറിയോടി രക്ഷപെട്ട യുവതി പോലീസ് ഹെൽപ്പ് ലൈൻ നമ്പറിലേക്ക് വിളിക്കുകയും അതിനുശേഷം നദിയിലേക്ക് ചാടി ആത്മഹത്യയ്ക്ക് ശ്രമിക്കുകയായിരുന്നു.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker