KeralaNEWS

ദേശീയപാതയിൽ വാഹനങ്ങൾ തടഞ്ഞ് കവർച്ച നടത്തുന്ന സംഘത്തിലെ പ്രധാനി പിടിയിൽ

പാലക്കാട് മണലി ബൈപ്പാസ് റോഡിൽ മലപ്പുറം സ്വദേശി മുഹമ്മദ് ബഷീറും സുഹൃത്തും സഞ്ചരിച്ച കാർ, ലോറിയുപയോഗിച്ച് തടഞ്ഞുനിർത്തി ആക്രമിച്ച് കാറും 60ലക്ഷം രൂപയും കവരുകയായിരുന്നു

 

തൃശൂർ: ദേശീയപാതകളിൽ വാഹനങ്ങൾ ആക്രമിച്ച് കവർച്ച നടത്തുന്ന സംഘത്തിലെ പ്രധാനി ഒളിവിൽ കഴിയവെ പൊലീസ് പിടിയിലായി. തൃശൂർ എറവക്കാട് ചിറ്റിശ്ശേരി ഇല്ലിക്കൽവീട്ടിൽ ശ്രീജിത്തിനെ (കണ്ണൻ-35) യാണ് പാലക്കാട് ടൗൺ നോർത്ത് പൊലീസ് അറസ്റ്റ് ചെയ്തത്. സിനിമാമേഖലയുമായി പല നിലയിലും ബന്ധമുള്ളയാളാണ് ശ്രീജിത്ത്.

2019 ഡിസംബറിലാണ് കേസിനാസ്പദമായ പ്രധാന സംഭവം നടന്നത്. പാലക്കാട് മണലി ബൈപ്പാസ് റോഡിൽ മലപ്പുറം സ്വദേശി മുഹമ്മദ് ബഷീറും സുഹൃത്തും സഞ്ചരിച്ച കാർ, ലോറിയുപയോഗിച്ച് തടഞ്ഞുനിർത്തി ആക്രമിച്ച് കാറും 60ലക്ഷം രൂപയും കവരുകയായിരുന്നു. കേസിലെ ഒന്നാംപ്രതിയായ ശ്രീജിത്ത് ഏറെനാളായി ഒളിവിലായിരുന്നു.

ശ്രീജിത്തിന്റെ നേതൃത്വത്തിൽ 15 പേർ ചേർന്നാണ് കവർച്ച നടത്തിയത്. ഇതിൽ 11പേരെ ടൗൺ നോർത്ത് പൊലീസ് നേരത്തേ അറസ്റ്റ് ചെയ്തിരുന്നു. കവർച്ചയ്ക്കുശേഷം ഇയാൾ പോണ്ടിച്ചേരി, ചെന്നൈ എന്നിവിടങ്ങളിൽ ഒളിവിൽക്കഴിയുകയായിരുന്നു. മോഷണം നടത്തിയതിനുശേഷം പ്രതി മൊബൈൽഫോൺ ഉപയോഗിക്കാത്തതിനാലാണ് ഇയാളെ പിടികൂടാൻ സാധിക്കാതിരുന്നത്.

പാലക്കാട് ജില്ലാ പൊലീസ് മേധാവി ആർ. വിശ്വനാഥിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ പാലക്കാട് ഡിവൈ.എസ്‌പി. ശശികുമാറിന്റെ നേതൃത്വത്തിൽ രൂപവത്കരിച്ച പ്രത്യേക അന്വേഷണസംഘമാണ് പ്രതിയെ പിടികൂടിയത്.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker