Movie

തരുൺ മൂർത്തിയുടെ പുതിയ ചിത്രം സെപ്റ്റംബർ 16ന് തുടങ്ങും

തീരപ്രദേശത്തു ജീവിക്കുന്ന ഒരു കൂട്ടം സാധാരണക്കാരുടെ ജീവിതത്തിൻ്റെ തനിമയാർന്ന ആവിഷ്ക്കാരമാണ് ഈ ചിത്രം

 

‘ഓപ്പറേഷൻ ജാവ’യുടെ കലാപരവും സാമ്പത്തികവുമായ വിജയത്തിനു ശേഷം തരുൺ മൂർത്തി രചനയും സംവിധാനവും നിർവ്വഹിക്കുന്ന ചിത്രത്തിൻ്റെ ചിത്രീകരണം ഈ 16ന് വ്യാഴാഴ്ച കൊച്ചിയിൽ ആരംഭിക്കും.
ഏറെ വിജയം നേടിയ ‘തൊണ്ടിമുതലും ദൃക്സാക്ഷിയും’, ‘സത്യം പറഞ്ഞാ വിശ്വസിക്കു വോ’ എന്നീ ചിത്രങ്ങൾക്കു ശേഷം ഉർവ്വശി തീയേറ്റേഴ്സിൻ്റെ ബാനറിൽ സന്ധീപ് സേനനാണ് ഈ ചിത്രം നിർമ്മിക്കുന്നത്.
തീരപ്രദേശത്തു ജീവിക്കുന്ന ഒരു കൂട്ടം സാധാരണക്കാരുടെ ജീവിതത്തിൻ്റെ തനിമയാർന്ന ആവിഷ്ക്കാരമാണ് ഈ ചിത്രം.
കുടുംബ പ്രേക്ഷകരുടേയും യുവത്വത്തിൻ്റേയും വികാരവിചാരങ്ങളെ സമന്വയിപ്പിച്ചു കൊണ്ട് എല്ലാ വിഭാഗം പ്രേഷകർക്കും സ്വീകാര്യമാകും വിധത്തിലാണ് ഈ ചിത്രത്തിൻ്റെ അവതരണം.
ഈ ചിത്രത്തിലെ അഭിനേതാക്കളിലും വലിയ പ്രത്യേകതകളുണ്ട്.
ഒരു സ്ത്രീ കഥാപാത്രമാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രം. പുതുമുഖമായ ദേവി വർമ്മമാണ് ഈ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.
ലുക്മാൻ, ബിനു പപ്പു, സുധിക്കോപ്പാ, കൊച്ചിയിലെ പ്രശസ്ത ചവിട്ടുനാടകക്കാരനായ ഐ.ടി. ജോസ്, ഗോകുലൻ എന്നിവരും നിരവധി പുതുമുഖങ്ങളും ഈ ചിത്രത്തിൽ അണിനിരക്കുന്നു.
അൻവർ അലിയുടേതാണ് ഗാനങ്ങൾ .
പ്രശസ്ത സംഗീതഞ്ജരായ റെക്സ് വിജയൻ്റെ പ്രധാന സഹായിയായിരുന്ന പാലി ഫ്രാൻസിസാണ് സംഗീത സംവിധായകൻ.
ശരൺ വേലായുധൻ ഛായാഗ്രഹണം.
എഡിറ്റിംഗ്: നിഷാദ് യുസഫ്.
നിർമ്മാണ നിർവ്വഹണം: ജിനു. പി.കെ.
വാർത്ത: വാഴൂർ ജോസ്.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker