KeralaNEWS

ചലച്ചിത്രതാരം റിസബാവ അന്തരിച്ചു

നൂറ്റമ്പതോളം സിനിമകളിൽ വില്ലൻ വേഷങ്ങളിലും സ്വഭാവ നടനായും അഭിനയിച്ചു. ഇൻ ഹരിഹർ നഗറിലെ ജോൺ ഹോനായ് എന്ന വില്ലനാണ് ശ്രദ്ധിക്കപ്പെട്ട ആദ്യ വേഷം. ലിവിഷൻ പരമ്പരകളിലും റിസബാവ സജീവമായിരുന്നു

കൊച്ചി: പ്രശസ്ത ചലച്ചിത്ര താരം റിസബാവ വിട പറഞ്ഞു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 1966 സെപ്റ്റംബർ 24 ന് കൊച്ചിയിലാണ് ജനനം.

നൂറിലേറെ ചിത്രങ്ങളിൽ വില്ലനായും സ്വഭാവ നടനായും തിളങ്ങി.
നാടക രംഗത്തും സജീവ സാന്നിധ്യമായിരുന്നു.

നാടകവേദിയിലൂടെയാണ് റിസബാവ സിനിമയിലെത്തുന്നത്. ‘വിഷുപക്ഷി’യാണ് ആദ്യ ചിത്രം. എന്നാൽ ഇത് പുറത്തിറങ്ങിയില്ല. 1990-ൽ റിലീസായ ‘ഡോക്ടർ പശുപതി’യിൽ പാർവ്വതിയുടെ നായകനായി അഭിനയിച്ചു കൊണ്ടായിരുന്നു റിസബാവയുടെ തുടക്കം.ആ വർഷം തന്നെ പുറത്തിറങ്ങിയ സിദ്ദിഖ്- ലാൽ ചിത്രം ഇൻ ഹരിഹർ നഗറിലെ ജോൺ ഹോനായ് എന്ന വില്ലൻ വേഷത്തിലൂടെയാണ് ശ്രദ്ധിക്കപ്പെട്ടത്.

നൂറ്റമ്പതോളം സിനിമകളിൽ വില്ലൻ വേഷങ്ങളിലും സ്വഭാവ നടനായും അഭിനയിച്ചു. ടെലിവിഷൻ പരമ്പരകളിലും റിസബാവ സജീവമായിരുന്നു. ഡബ്ബിങ്ങ് രംഗത്തും ശ്രദ്ധേയനായിരുന്നു.

ഡോക്ടർ പശുപതി, ആനവാൽ മോതിരം, ബന്ധുക്കൾ ശത്രുക്കൾ, കാബൂളിവാല, വധു ഡോക്ടറാണ്, അനിയൻ ബാവ ചേട്ടൻ ബാവ ഊമപെണ്ണിന് ഉരിയാടാ പയ്യൻ, പോക്കിരി രാജ, സിംഹാസനം തടങ്ങി നിരവധി ചിത്രങ്ങളിൽ ശ്രദ്ധേയ വേഷങ്ങൾ കൈകാര്യം ചെയ്തു. മമ്മൂട്ടിയുടെ ‘വൺ’ ആണ് ഒടുവിൽ വേഷമിട്ട ചിത്രം.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker