KeralaNEWS

മൈ​ലം വാ​ഹ​നാ​പ​ക​ടം,തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി ശ​ര​ത് മ​രി​ച്ചു; രണ്ടു സഹയാത്രികർ ഗുരുതരാവസ്ഥയിൽ

ഇ​ന്ന് പു​ല​ർ​ച്ചെ 5.30ന് ​എം​സി റോ​ഡി​ൽ മൈ​ല​ത്താ​ണ് അ​പ​ക​ടം നടന്നത്. റോ​ഡ​രു​കി​ൽ നി​ർ​ത്തി​യി​ട്ടി​രു​ന്ന ലോ​റി​ക്ക് പി​ന്നി​ൽ ബൈ​ക്കി​ടി​ച്ചാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ ബൈ​ക്കി​ൽ ഉ​ണ്ടാ​യി​രു​ന്ന​വ​ർ റോ​ഡി​ൽ ത​ല​യി​ടി​ച്ചു വീ​ഴു​ക​യാ​യി​രു​ന്നു

കൊ​ട്ടാ​ര​ക്ക​ര: എം​സി റോ​ഡി​ൽ മൈ​ല​ത്തു​ണ്ടാ​യ വാ​ഹ​നാ​പ​ക​ട​ത്തി​ൽ യു​വാ​വ് മ​രി​ച്ചു. ര​ണ്ടു പേ​ർ​ക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റു. തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി ശ​ര​ത് (24) ആ​ണ് മ​രി​ച്ച​ത്. ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന വി​നീ​ത്, ആ​ദ​ർ​ശ് എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കു​പ​റ്റി​യ​ത്.

ഇ​ന്ന് പു​ല​ർ​ച്ചെ 5.30ന് ​എം​സി റോ​ഡി​ൽ മൈ​ല​ത്താ​ണ് അ​പ​ക​ടം നടന്നത്. റോ​ഡ​രു​കി​ൽ നി​ർ​ത്തി​യി​ട്ടി​രു​ന്ന ലോ​റി​ക്ക് പി​ന്നി​ൽ അ​ടൂ​ർ ഭാ​ഗ​ത്തേ​ക്ക് പോ​യ ബൈ​ക്കി​ടി​ച്ചാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ ബൈ​ക്കി​ൽ ഉ​ണ്ടാ​യി​രു​ന്ന​വ​ർ റോ​ഡി​ൽ ത​ല​യി​ടി​ച്ചു വീ​ഴു​ക​യാ​യി​രു​ന്നു.
ബൈ​ക്കോ​ടി​ച്ചി​രു​ന്ന ശ​ര​ത് സം​ഭ​വ സ്ഥ​ല​ത്ത് ത​ന്നെ മ​രി​ച്ചു. മ​റ്റു ര​ണ്ടു​പേ​രെ​യും തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ബൈ​ക്ക് യാ​ത്രി​ക​ർ​ക്ക് ഹെ​ൽ​മെ​റ്റു​ണ്ടാ​യി​രു​ന്നി​ല്ല. ര​ണ്ടാ​ഴ്ച​യ്ക്കി​ടെ പ​ത്തോ​ളം ​​​ അപകടങ്ങളാണ് ഇവിടെ ഉണ്ടായത്.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker