Movie

കഞ്ഞികുടിച്ചു ജീവിച്ചോട്ടെ, കളിയാക്കരുതെന്ന് നടി രേഖ

നന്മ തിന്മകള്‍ എല്ലാ മേഖലയിലുമുണ്ട്. അതിന് സീരിയലുകളെ കുറ്റപ്പെടുത്തേണ്ട. നന്മ ആഗ്രഹിക്കുന്നവര്‍ക്ക് അത് തിരഞ്ഞെടുക്കാം. രാഷ്ട്രീയത്തിലായാലും സിനിമയിലായാലും മോശമായ കാര്യങ്ങളില്ലേ: സീരിയലുകള്‍ക്കെതിരെയുള്ള ആരോപണങ്ങളെക്കുറിച്ച് നടി രേഖ

 

അടുത്ത സമയത്തു നടന്ന അവാര്‍ഡ് പ്രഖ്യാപന ചടങ്ങില്‍ ടി.വി സീരിയലുകള്‍ക്ക് അവാര്‍ഡുകളൊന്നും നല്‍കാത്തതുമായി ബന്ധപ്പെട്ട് വലിയ വിവാദങ്ങളാണ് ഉണ്ടായത്. സീരിയലുകള്‍ക്ക് നിലവാരമില്ലെന്ന ജൂറിയുടെ പരാമര്‍ശം കടന്നുപോയെന്ന് ബി. ഗണേഷ് കുമാർ ഉൾപ്പടെ പലപ്രമുഖരും അന്ന് അഭിപ്രായപ്പെട്ടിരുന്നു. അതേസമയം സ്ത്രീകളെയും കുട്ടികളെയും സീരിയലുകൾ വഴിതെറ്റിക്കുന്നു എന്ന ആരോപണവും ഇതിനിടെ ശക്തമായി.

എന്നാല്‍ ഈ വിഷയത്തില്‍ ഇപ്പോള്‍ പ്രതികരണവുമായി എത്തിയിരിക്കുന്നു നടി രേഖ സുരേഷ്. സീരിയലുകളെ ഇങ്ങനെ അധിക്ഷേപിക്കുന്നത് ശരിയല്ലെന്ന് നടി പറയുന്നു. പലരുടെയും ഉപജീവനമാർഗ്ഗമാണ് ഇന്ന് സീരിയൽ. കഞ്ഞി കുടിച്ചു പോകുന്നത് ഇതുകൊണ്ടാണ്.അവാർഡ് തന്നില്ലെങ്കിലും വേണ്ട, അപഹസിക്കാതിരുന്നാൽ മതി. ഇങ്ങനെയും കുറച്ചു പേർ ജീവിക്കുന്നു എന്നെങ്കിലും ഓർത്താൽ മതി.

സിനിമയോ സീരിയലോ കണ്ടത് കൊണ്ട് ഇവിടെയെന്നല്ല എവിടെയും ആരും മോശക്കാരായി മാറുന്നില്ല. മനസ്സില്‍ നന്മ ഉള്ളവര്‍ നന്മ മാത്രമേ ചെയ്യൂ. സീരിയല്‍ കുറച്ചുപേരുടെ ഉപജീവന മാര്‍ഗമാണ്. അതിനെ ഈ രീതിയില്‍ പൂര്‍ണമായി അധിക്ഷേപിക്കുന്നത് ശരിയല്ലെന്നും രേഖ പറഞ്ഞു.

നന്മ തിന്മകള്‍ എല്ലാ മേഖലയിലുമുണ്ട്. അതിന് സീരിയലുകളെ കുറ്റപ്പെടുത്തേണ്ട. നല്ലതാണോ മോശമാണോ തിരഞ്ഞെടുക്കേണ്ടത് ഓരോരുത്തരുടെയും വിവേചന ബുദ്ധിക്ക് അനുസരിച്ചുള്ളതാണ്. നന്മ ആഗ്രഹിക്കുന്നവര്‍ക്ക് അത് തിരഞ്ഞെടുക്കാവുന്നത്. രാഷ്ട്രീയത്തിലായാലും സിനിമയിലായാലും മോശമായ കാര്യങ്ങളില്ലേ. ഈ മഹാമാരി കാലത്ത് പോലും ഹാന്‍ഡ് സാനിറ്റൈസര്‍ ഇരട്ടി വിലയ്ക്ക് വിറ്റ് ചൂഷണം ചെയ്യുന്നവരില്ലേ. അതിനൊക്കെ എന്താണ് പറയാനുള്ളതെന്നും രേഖ ചോദിക്കുന്നു.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker