KeralaNEWS

‘നാർക്കോട്ടിക് ജിഹാദ്’ ബിഷപ്പ് പറഞ്ഞത് സത്യമെന്ന് സുരേന്ദ്രൻ, ബി.ജെ.പി പിന്തുക്കുന്നു

ലോകം മുഴുവൻ നാർക്കോട്ടിക് ജിഹാദ് ഉണ്ടെന്ന് വ്യക്തമാണ്. അതിനെ ഒറ്റതിരിഞ്ഞ് കാണുന്നത് എന്തിനാണ്. ഭീഷണിപ്പെടുത്തി ഒരു സമൂഹത്തെ ഇല്ലാതാക്കി കളയാൻ നോക്കിയാൽ സമ്മതിക്കില്ല

കോട്ടയം: ‘നാർക്കോട്ടിക് ജിഹാദ്’ ആരോപണത്തിൽ പാലാ ബിഷപ്പിനെ പിന്തുണച്ച് ബിജെപി.

പാലാ ബിഷപ്പ് എന്ത് പറഞ്ഞു എന്നത് പ്രസക്തമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ പറഞ്ഞു. ലോകം മുഴുവൻ നാർക്കോട്ടിക് ജിഹാദ് ഉണ്ടെന്ന് വ്യക്തമായതാണ്. അതിനെ ഒറ്റതിരിഞ്ഞ് കാണുന്നത് എന്തിനെന്ന് ചോദിച്ച സുരേന്ദ്രൻ, ഭീഷണിപ്പെടുത്തി ഒരു സമൂഹത്തെ ഇല്ലാതാക്കി കളയാൻ നോക്കിയാൽ സമ്മതിക്കില്ലെന്നും കൂട്ടിച്ചേർത്തു.

ഈരാട്ടുപേട്ടയിലെ ഗുണ്ടാ സംഘങ്ങൾക്ക് ബി.ജെ.പി കീഴടങ്ങില്ല. ഭീഷണിപ്പെടുത്തി വായടിപ്പിക്കാൻ കഴിയില്ല. പാലാ ബിഷപ്പിന്റെ പരാമർശത്തെ കേരളത്തിലെ രണ്ട് മുന്നണികളും മോശമായി കാണുന്നത് എന്തുകൊണ്ടാണ് എന്നും സുരേന്ദ്രൻ ചോദിച്ചു.
മുഖ്യമന്ത്രിയ്ക്കും സിപിഎമ്മിനും വിഷയത്തിൽ രണ്ട് അഭിപ്രായമാണ്. ബിഷപ്പ് പറഞ്ഞത് യാഥാർത്ഥ്യമാണെന്ന് പറഞ്ഞ സുരേന്ദ്രൻ, ‘നാർക്കോട്ടിക് ജിഹാദി’ൽ സാധൂകരിക്കാവുന്ന തെഴിവുകളുണ്ടെന്നും പാലാ ബിഷപ്പ് പറയുന്നത് കേരളം ചർച്ച ചെയ്യണമെന്നും ആവശ്യപ്പെട്ടു.

നാർകോട്ടിക് ജിഹാദ് ലോകം മുഴുവനും ഉള്ളതാണ്. നർക്കോട്ടിക് ജിഹാദ് എന്നാൽ തലമുറകളെ മയക്കുമരുന്നിന് അടിമകളാക്കുകയും, ഇത്തരം കച്ചവടത്തിലൂടെ ലഭിക്കുന്ന പണം ഭീകരവാദ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുകയുമാണെന്ന് കെ.സുരേന്ദ്രൻ കോട്ടയം പ്രസ് ക്ലബ്ബിൽ വാർത്താ പറഞ്ഞു

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker