KeralaNEWS

രമേശ് ചെന്നിത്തലയെ തോല്‍പ്പിക്കാന്‍ ഉമ്മന്‍ചാണ്ടി ദൂതനെ അയച്ചെന്ന് വെള്ളാപ്പള്ളി

യു.ഡി.എഫിന് അധികാരം ലഭിച്ചേക്കാവുന്ന സാഹചര്യത്തില്‍ പാര്‍ട്ടിയില്‍ പ്രധാന എതിരാളിയായി ഉയര്‍ന്ന് വരുന്ന രമേശ് ചെന്നിത്തലയെ ഒതുക്കാന്‍ ഉമ്മന്‍ചാണ്ടി പ്രവര്‍ത്തിച്ചുവെന്നാണ് വെള്ളാപ്പള്ളി വെളിപ്പെടുത്തുന്നത്.

തിരുവന്തപുരം: ഹരിപ്പാട് മണ്ഡലത്തില്‍ രമേശ് ചെന്നിത്തലയെ പരാജയപ്പെടുത്താന്‍ സഹായം തേടി ഉമ്മന്‍ചാണ്ടി ദൂതനെ അയച്ചു എന്ന വെളിപ്പെടുത്തലുമായി എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. 2011 ലെ നിയമസഭാ തിരഞ്ഞെടുപ്പ് സമയത്തായിരുന്നു ഇത്.

യു.ഡി.എഫിന് അധികാരം ലഭിച്ചേക്കാവുന്ന സാഹചര്യത്തില്‍ പാര്‍ട്ടിയില്‍ പ്രധാന എതിരാളിയായി ഉയര്‍ന്ന് വരുന്ന രമേശ് ചെന്നിത്തലയെ ഒതുക്കാന്‍ ഉമ്മന്‍ചാണ്ടി പ്രവര്‍ത്തിച്ചുവെന്നാണ് വെള്ളാപ്പള്ളി നടേശന്റെ വാക്കുകള്‍ വ്യക്തമാക്കുന്നത്.
‘കൗമുദി ടിവി:യിലെ ‘സ്ട്രെയിറ്റ് ലൈന്‍’ അഭിമുഖ പരിപാടിയിലാണ് അദ്ദേഹത്തിന്റെ വെളിപ്പെടുത്തല്‍.

തിരഞ്ഞെടുപ്പ് ഘട്ടത്തില്‍ ജയിപ്പിക്കണമെന്ന് പറഞ്ഞ് മാത്രമല്ല, തോല്‍പ്പിക്കണമെന്ന് പറഞ്ഞും ചിലര്‍ സമീപിച്ചിട്ടുണ്ട്. രമേശ് ചെന്നിത്തലയെ തോല്‍പ്പിക്കണമെന്ന് പറഞ്ഞ് ഒരു ദൂതന്‍ വന്നിരുന്നു. ഉമ്മന്‍ചാണ്ടിയുടെ ദൂതനായിട്ടായിരുന്നു അയാളുടെ വരവ്. ‘ഓര്‍ത്തഡോക്സ് സഭയുടെ ഏഴായിരത്തിലധികം വോട്ടുകള്‍ ഹരിപ്പാട് മണ്ഡലത്തിലുണ്ട്. അവർ മാറി വോട്ട് ചെയ്യും. നിങ്ങൾ കൂടി സഹായിച്ചാൽ രമേശ് ചെന്നിത്തലയെ തോൽപ്പിക്കാം’ എന്നാണ് ദൂതൻ പറഞ്ഞത്.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker