KeralaNEWS

നാര്‍ക്കോട്ടിക്ക് ജിഹാദ് പരാമര്‍ശത്തിന് പിന്നില്‍ സംഘപരിവാര്‍ അജണ്ടയെന്ന് സംശയിക്കുന്നതായി പ്രതിപക്ഷ നേതാവ് വിഡി സതീശന്‍

നാര്‍ക്കോട്ടിക്ക് ജിഹാദ് പരാമര്‍ശത്തിന് പിന്നില്‍ സംഘപരിവാര്‍ അജണ്ടയെന്ന് സംശയിക്കുന്നെന്ന് വീണ്ടും പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. രണ്ടു സമുദായങ്ങളെ തമ്മിലടിപ്പിക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. ഇത്തരം വിഷയത്തില്‍ സര്‍ക്കാര്‍ നോക്കുകുത്തിയായി മാറിയിരിക്കുകയാണ്. ഇരു കൂട്ടരോടും സംയമനം പാലിക്കണമെന്നാണ് കോണ്‍ഗ്രസിന് അഭ്യര്‍ത്ഥിക്കാനുള്ളതെന്നും അദ്ദേഹം പറഞ്ഞു. എത്രയും വേഗത്തില്‍ സര്‍ക്കാര്‍ വിഷയത്തില്‍ ഇടപെടണം. അതിനോട് പ്രതിപക്ഷത്തിന്റെ പൂര്‍ണ പിന്തുണ ഉണ്ടാകും. വിരോധവും വിദ്വേഷവും വളര്‍ത്താനുള്ള ശ്രമങ്ങളെ ചെറുക്കണം. ഇതിന് പിന്നില്‍ പ്രവര്‍ത്തിക്കുന്ന ശക്തികളെ മനസിലാക്കണം. എന്നിട്ട് വേണം നേരിടാന്‍. ഇക്കാര്യത്തില്‍ ഞങ്ങളുടെ പിന്തുണ സര്‍ക്കാരിനുണ്ടാകും. ഇരുവിഭാഗങ്ങളെയും വിളിച്ച് സംസാരിക്കണം. അല്ലെങ്കില്‍ വിഭാഗിയത ഇങ്ങനെ നിലനില്‍ക്കുമെന്നും സതീശന്‍ പറഞ്ഞു.

സമൂഹ മാധ്യമങ്ങളില്‍ വ്യാജ അകൗണ്ടുകള്‍ ഉപയോഗിച്ച് തമ്മിലടിപ്പിക്കാനുള്ള ശ്രമം നടക്കുന്നുണ്ട്. കത്തോലിക്ക സഭക്ക് ആശങ്കകള്‍ ഉണ്ടെങ്കില്‍ സര്‍ക്കാര്‍ അന്വേഷിക്കട്ടെ. പ്രകടനങ്ങള്‍ നടത്തി പ്രകോപനമുണ്ടാക്കുന്നതും മുദ്രവാക്യം വിളിക്കുന്നതും പ്രശ്‌നങ്ങള്‍ക്ക് സാധ്യത വര്‍ധിപ്പിക്കും. മനപ്പൂര്‍വ്വം സംഘര്‍ഷം ഉണ്ടാക്കാനുള്ള ശ്രമം നടക്കുന്നുണ്ടെന്നും സതീശന്‍ ആവര്‍ത്തിച്ചു.

അതേസമയം, വിവാദം ക്രൈസ്തവ സമുദായം ഏറ്റെടുത്തത് രാഷ്ട്രീയമായി ഉപയോഗിക്കാനാണ് ബിജെപി ശ്രമം. വിഷയം ദേശീയ ശ്രദ്ധയിലേക്ക് കൊണ്ടുവരിക ലക്ഷ്യമിട്ട് പ്രവര്‍ത്തിക്കാനാണ് ബിജെപി നീക്കം. കൊച്ചിയില്‍ ചേര്‍ന്ന ബിജെപി കോര്‍ കമ്മിറ്റിയില്‍ വിഷയം ചര്‍ച്ചയായെന്നാണ് റിപ്പോര്‍ട്ട്. വിഷയത്തില്‍ വിപുലമായ പ്രചാരണം നടത്താന്‍ ന്യൂനപക്ഷ മോര്‍ച്ചയെ രംഗത്ത് ഇറക്കാനാണ് പാര്‍ട്ടി ലക്ഷ്യമിടുന്നത്. വിഷയത്തില്‍ ഇടപെടല്‍ കാര്യക്ഷമമാക്കാന്‍ ന്യൂന പക്ഷ മോര്‍ച്ചയ്ക്ക് നിര്‍ദേശം നല്‍കി കഴിഞ്ഞെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതിന്റെ ഭാഗമായാണ് കഴിഞ്ഞ ദിവസം ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി ജോര്‍ജ് കുര്യന്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് നല്‍കിയ കത്തെന്നാണ് വിലയിരുത്തല്‍. പാലാ ബിഷപ്പ് ഹൗസിലേക്ക് മാര്‍ച്ച് നടത്തിയത് മത തീവ്രവാദികളാണെന്നും ഈ സാഹചര്യത്തില്‍ ബിഷപ്പിന് സംരക്ഷണം നല്‍കാന്‍ കേന്ദ്രം ഇടപെടണമെന്നുമായിരുന്നു കത്തിലെ ആവശ്യം.

 

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker