IndiaNEWS

വാഹനാപകടത്തിൽ ജ്യേഷ്ഠൻ മരണമടഞ്ഞു, അനുജൻ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ

ഡെൻഫിനാലും സഹോദരൻ പാസ്റ്റർ ക്രിസ്റ്റഫറും ബൈക്കിൽ യാത്ര ചെയ്യുമ്പോൾ ദാവൻഗരയിൽ വച്ച് നിർത്തിയിട്ടിരുന്ന ടാങ്കർ ലോറിയിൽ ഇടിച്ചാണ് അപകടമുണ്ടായത്

ബംഗ്ലൂര്: എവർലാസ്റ്റിംഗ് ഗോസ്പൽ മിനിസ്ട്രി സഭാ സ്ഥാപകൻ പരേതനായ പാസ്റ്റർ ജസ്റ്റസ് ബെഥേലിന്റെയും ചിന്നമ്മ ജസ്റ്റ്സിന്റെയും മൂത്ത മകൻ ഡെൻഫിനാൽ ജസ്റ്റ്സ് (30) പൂനെ – ബാംഗ്ലൂർ ദേശീയ പാതയിൽ വച്ചുണ്ടായ വാഹനാപകടത്തിൽ മരണമടഞ്ഞു. ഡെൻഫിനാലും സഹോദരൻ പാസ്റ്റർ ക്രിസ്റ്റഫറും ബൈക്കിൽ യാത്ര ചെയ്യുമ്പോൾ ദാവൻഗരയിൽ വച്ച് നിർത്തിയിട്ടിരുന്ന ടാങ്കർ ലോറിയിൽ ഇടിച്ചാണ് അപകടമുണ്ടായത്.
ഇരുവരെയും ഉടൻ തന്നെ ഹോസ്പിറ്റിലിൽ പ്രവേശിപ്പിച്ചുവെങ്കിലും ഡെൻഫിനാൽ തൽക്ഷണം മരണമടഞ്ഞു.

സഹോദരൻ പാസ്റ്റർ ക്രിസ്റ്റഫർ ഗുരുതര പരുക്കുകളോടെ എസ്.എസ് മല്ലികാർജുൻ ഹോസ്പിറ്റിലിൽ തീവ്രപരിചരണ വിഭാഗത്തിലാണ്.

ഭാര്യ : നിസ്സി ഡെൻഫിനാൽ. ഡെൻഫിനാലിന്റെ സംസ്കാരം ഹൊലാൽക്കരെ എവർലാസ്റ്റിംഗ് ഗോസ്പൽ മിനിസ്ട്രിയുടെ സഭാ സെമിത്തേരിയിൽ നടത്തി.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker