CrimeNEWS

വിദേശജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയ ആൾ പിടിയില്‍

അന്‍പതോളം യുവാക്കള്‍ തട്ടിപ്പിന് ഇരയായിട്ടുണ്ട്. പലരില്‍ നിന്നും അന്‍പതിനായിരം മുതല്‍ ഒന്നരലക്ഷം രൂപ വരെയാണ് വാങ്ങിയിരുന്നത്

എരുമേലി: നിരവധി യുവാക്കളിൽ നിന്നും വിദേശജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിപ്പ് നടത്തിയ പ്രതി പോലീസ് പിടിയില്‍. മണര്‍കാട് ബദേല്‍ഭവനില്‍ ടിനു യോഹന്നാനാണ് പോലീസ് പടിയിലായത്.

സിംഗപൂര്‍, മലേഷ്യ, തുടങ്ങിയ സ്ഥലങ്ങളിലേയ്ക്ക് വിസയും ജോലിയും വാഗ്ദാനം ചെയ്താണ് തട്ടിപ്പ് നടത്തിയത്. എരുമേലി, പിറവം, മണർകാട് പോലീസ് സ്‌റ്റേഷനുകളില്‍ സമാനമായ രീതിയില്‍ തട്ടിപ്പ് നടത്തിയതിന് ഇയാള്‍ക്കെതിരെ കേസുണ്ട്. കേസുകളില്‍ അന്വേഷണം ആരംഭിച്ചതോടെ ഇയാള്‍ ഒളിവിൽ പോയി.

ഇയാള്‍ക്കെതിരെ പരാതി വ്യാപകമായതോടെ ജില്ല പോലീസ് ചീഫ് ഡി. ശില്‍പയുടെ നേതൃത്വത്തില്‍ പ്രതിയെ കണ്ടെത്തുന്നതിനായി പ്രത്യേക സ്‌ക്വാഡ് രൂപീകരിച്ചു.

കാഞ്ഞിരപ്പള്ളി ഡിവൈ. എസ്. പി, കെ. എല്‍. സലിമോന്റെ നേതൃത്വത്തില്‍ മണര്‍കാട് സ്‌റ്റേഷന്‍, ഹൗസ് ഓഫീസര്‍ ഇന്‍സ്‌പെക്ടര്‍ എ. സി മനോജ്കുമാര്‍, സബ് ഇന്‍സ്‌പെക്ടര്‍, പി. എസ് അനീഷ് തുടങ്ങിയവരാണ് സംഘത്തിൽ ഉണ്ടായിരുന്നത്

എരുമേലിയില്‍ വാടകയ്ക്ക് താമസിച്ചാണ് ഇയാള്‍ തട്ടിപ്പ് നടത്തിയത്. അന്‍പതോളം യുവാക്കള്‍ തട്ടിപ്പിന് ഇരയായിട്ടുണ്ട്. പലരില്‍ നിന്നും അന്‍പതിനായിരം മുതല്‍ ഒന്നരലക്ഷം രൂപ വരെയാണ് വാങ്ങിയിരുന്നത്. മണർകാട് നിന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker