IndiaNEWS

മാർഗരേഖ പുതുക്കി; കോവിഡ് ബാധിച്ചു 30 ദിവസത്തിനുള്ളിൽ മരിച്ചാൽ കോവിഡ് മരണം

ന്യൂഡല്‍ഹി: കോവിഡ് മാര്‍ഗരേഖ പുതുക്കി കേന്ദ്രസര്‍ക്കാര്‍. കോവിഡ് പോസിറ്റീവായി 30 ദിവസങ്ങള്‍ക്കകം വീടുകളിലോ ആശുപത്രികളിലോ മരിക്കുകയോ, കോവിഡ് ചികിത്സയുടെ ഭാഗമായി 30 ദിവസം ആശുപത്രിയില്‍ ചികിത്സയിലിരുന്നതിനു ശേഷം മരിക്കുകയോ ചെയ്ത ആളുകള്‍ക്കു കോവിഡ് മരണ സര്‍ട്ടിഫിക്കറ്റ് നല്‍കാനാണ് കേന്ദ്ര സര്‍ക്കാരിന്റെ പുതിയ തീരുമാനം. സുപ്രീം കോടതിയുടെ ഇടപെടലിന്റെ പശ്ചാത്തലത്തിലാണ് മാര്‍ഗനിര്‍ദേശം പുതുക്കിയത്.

ആര്‍ടിപിസിആര്‍, ആന്റിജന്‍ പരിശോധനകളിലൂടെയാണ് കോവിഡ് സ്ഥിരീകരിക്കേണ്ടത്. അതേസമയം, കോവിഡ് ബാധിച്ചതിന് ശേഷമുള്ള ആത്മഹത്യ, കൊലപാതകം, അപകടമരണം തുടങ്ങിയവ കോവിഡ് മരണമായി കണക്കാക്കില്ല എന്നും നിര്‍ദേശത്തില്‍ പറയുന്നു. മുന്‍പുണ്ടായിരുന്ന മാര്‍ഗരേഖ പ്രകാരം കോവിഡ് സ്ഥിരീകരിച്ച് 25 ദിവസത്തിന് ശേഷം മരണം സംഭവിച്ചാല്‍ മാത്രമേ കോവിഡ് മരണമായി കണക്കാക്കിയിരുന്നുള്ളു.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker