IndiaNEWS

നീറ്റ് പരീക്ഷക്ക് വിജയിക്കില്ലെന്ന പേടി; 19കാരന്‍ ആത്മഹത്യചെയ്തു

സേലം: നീറ്റ് പരീക്ഷക്ക് തയാറെടുത്തിരുന്ന 19കാരന്‍ ആത്മഹത്യചെയ്തു. സേലം മേട്ടൂരിന് സമീപം കൂഴയ്യൂര്‍ സ്വദേശിയായ എസ്. ധനുഷാണ് മരിച്ചത്. ഞായറാഴ്ച പരീക്ഷ നടക്കാനിരിക്കേയാണ് മരണം.

പരീക്ഷയില്‍ വിജയിക്കില്ലെന്ന പേടി ധനുഷിനുണ്ടായിരുന്നതായി കുടുംബം പറയുന്നു.
നേരത്തേ രണ്ടുതവണ ധനുഷ് നീറ്റ് എഴുതിയിരുന്നെങ്കിലും മെഡിക്കല്‍ പ്രവേശനം ലഭിച്ചില്ല. തുടര്‍ന്ന് മൂന്നാംതവണയും പരീക്ഷക്കായി അപേക്ഷിച്ചിരുന്നു. മേച്ചേരി എന്‍ജിനീയറിങ് കോളജായിരുന്നു പരീക്ഷ സെന്റര്‍. രണ്ടുതവണ പരീക്ഷ എഴുതി പ്രവേശനം ലഭിക്കാതിരുന്നതോടെ ധനുഷിന് ഇത്തവണ വിജയിക്കുമോ എന്ന പേടിയുണ്ടായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.ധനുഷ് മാസങ്ങളായി പരീക്ഷക്ക് കഠിനമായി പരിശ്രമിച്ചിരുന്നതായും പരീക്ഷ അടുത്തതോടെ പേടിയുണ്ടായിരുന്നതായും ധനുഷിന്റെ സുഹൃത്തും ബന്ധുവുമായ നിഷാന്ത് പറഞ്ഞു.

കിടപ്പമുറിയില്‍നിന്നാണ് ധനുഷിന്റെ മൃതദേഹം ലഭിച്ചത്. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി പൊലീസിന്റെ നേതൃത്വത്തില്‍ സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. Toll free helpline number: 1056)

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker