MovieNEWS

വാഹനാപകടം; സംഗീത സംവിധായകൻ സെൽവദാസൻ മരിച്ചു

ചെന്നൈ : വാഹനാപകടത്തില്‍ തമിഴ് സംഗീത സംവിധായകന്‍ എസ്.പി.എല്‍. സെല്‍വദാസന്‍ (49) മരിച്ചു. വെള്ളിയാഴ്ച രാത്രിയില്‍ ചെന്നൈ മുഗപ്പെയറിലായിരുന്നു അപകടം.

സെല്‍വദാസനും സുഹൃത്തും സഞ്ചരിച്ചിരുന്ന ബൈക്ക് നിന്ത്രണം വിട്ട് മറിയുകയായിരുന്നു. റോഡിലെ മീഡിയനില്‍ തലയിടിച്ചു വീണ സെല്‍വദാസനെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിയ്ക്കാനായില്ല.

2016-ല്‍ പുറത്തിറങ്ങിയ അന്തമാന്‍ എന്ന ചിത്രത്തില്‍ സംഗീത സംവിധാനം നിര്‍വഹിച്ച സെല്‍വദാസന്‍ നിരവധി സംഗീത ആല്‍ബങ്ങളും പുറത്തിറക്കിയിട്ടുണ്ട്.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker