CrimeNEWS

പെണ്‍കുട്ടിക്ക് സന്ദേശം അയച്ചതിനെച്ചൊല്ലി തര്‍ക്കം; യുവാവിനെ വെട്ടിക്കൊന്നു

ആലപ്പുഴ: യുവാവിനെ ഏഴംഗസംഘം വെട്ടിക്കൊന്നു. പൂച്ചാക്കല്‍ തൈക്കാട്ടുശ്ശേരി രോഹിണിയില്‍ വിപിന്‍ലാല്‍ ആണ് കൊല്ലപ്പെട്ടത്. ഒരു പെണ്‍കുട്ടിക്ക് സന്ദേശം അയച്ചതിനെച്ചൊല്ലിയുള്ള തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് പോലീസ് പറയുന്നത്. സംഭവവുമായി ബന്ധപ്പെട്ട് പ്രതികളിലൊരാളായ സുജിത്തിനെ പോലീസ് കസ്റ്റഡിയിലെടുത്തു.

പെണ്‍കുട്ടിക്ക് സന്ദേശം അയച്ചതിനെച്ചൊല്ലി നേരത്തെയും പ്രശ്നങ്ങളുണ്ടായിരുന്നു. കഴിഞ്ഞദിവസവും ഇതിന്റെപേരില്‍ തര്‍ക്കങ്ങളുണ്ടായി. തുടര്‍ന്ന് കഴിഞ്ഞദിവസം രാത്രി ഏഴംഗസംഘം വിപിന്‍ലാലിനെ റോഡില്‍ തടഞ്ഞുനിര്‍ത്തി വിപിന്‍ലാലിനെ മര്‍ദിക്കുകയും വെട്ടിക്കൊല്ലുകയുമായിരുന്നു.

കൊലപാതകത്തിന് പിന്നില്‍ രാഷ്ട്രീയമില്ലെന്നും പോലീസ് പറഞ്ഞു.സംഭവത്തില്‍ ഉള്‍പ്പെട്ട മറ്റുപ്രതികളെ പിടികൂടാന്‍ പോലീസ് അന്വേഷണം തുടരുകയാണ്.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker