KeralaNEWS

‘ഉപ്പും മുളകി’ലെ ‘ലച്ചു’വിൻ്റെ അമ്മ വാഹനാപകടത്തില്‍ മരിച്ചു

ജൂഹിയുടെ 'ലച്ചു' പ്രേക്ഷകശ്രദ്ധ നേടിയ കഥാപാത്രമാണ്. ഇടക്ക് താരം 'ഉപ്പും മുളകി'ലും നിന്നും പിൻവാങ്ങിയത് സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചയായിരുന്നു. ജൂഹി രുസ്തഗിയുടെ അച്ഛൻ രാജസ്ഥാൻ സ്വദേശിയും അമ്മ ഭാഗ്യലക്ഷ്മി മലയാളിയുമാണ്

‘ഉപ്പും മുളകും’ എന്ന ജനപ്രിയ പരമ്പരയിൽ ലച്ചു എന്ന കഥാപാത്രത്തിനു ജീവൻ പകർന്ന സീരിയൽ താരം ജൂഹി രുസ്തഗിയുടെ അമ്മ ഭാഗ്യലക്ഷ്മി(56) വാഹനാപകടത്തിൽ മരിച്ചു.
ശനിയാഴ്ച രാവിലെ ഇരുമ്പനം സീപോർട്ട് എയർപോർട്ട് റോഡിൽ വെച്ചാണ് അപകടമുണ്ടായത്. ഇവർ സഞ്ചരിച്ചിരുന്ന സ്കൂട്ടർ കുടിവെള്ള ടാങ്കറുമായി കൂട്ടിയിടിച്ചാണ് അപകടം സംഭവിച്ചത്. ഗുരുതരമായി പരിക്കേറ്റ ഭാഗ്യലക്ഷ്മി സംഭവസ്ഥലത്തു വച്ചുതന്നെ മരണപ്പെടുകയായിരുന്നു. കൂടെ ഉണ്ടായിരുന്ന മകൻ ചിരാഗിനും പരിക്കേറ്റിട്ടുണ്ട്.
ജൂഹിയുടെ ‘ലച്ചു’ പ്രേക്ഷകശ്രദ്ധ നേടിയ കഥാപാത്രമാണ്. ഇടക്ക് താരം ‘ഉപ്പും മുളകി’ലും നിന്നും പിൻവാങ്ങിയത് സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചയായിരുന്നു.
ജൂഹി രുസ്തഗിയുടെ അച്ഛൻ രാജസ്ഥാൻ സ്വദേശിയും അമ്മ ഭാഗ്യലക്ഷ്മി മലയാളിയുമാണ്.

ഭാഗ്യലക്ഷ്മിയുടെ മൃതദേഹം സൺറൈസ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്നു. സംസ്കാരം ഇന്ന് എരുവേലി ശാന്തിതീരം പൊതുശ്മശാനത്തിൽ നടക്കും.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker