CrimeNEWS

പോലീസ് ഉദ്യോഗസ്ഥനെ മർദ്ദിച്ച കേസിലെ പ്രതിയെ പിടികൂടി

രാത്രി പോലീസ് സ്റ്റേഷനിൽ ഓട്ടോറിക്ഷയില്‍ വന്നിറങ്ങിയ ബിനു പാറാവ്‌ ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥന്‍റെ മുഖത്ത് ഇടിക്കുകയായിരുന്നു. തടയാൻ ശ്രമിച്ച സ്റ്റേഷൻ റൈറ്ററെയും ആക്രമിച്ചു

കോതമംഗലം: ഊന്നുകല്‍ സ്റ്റേഷനിലെ പോലീസുദ്യോഗസ്ഥനെ മർദ്ദിച്ച കേസിലെ പ്രതി ബിനു (44)എന്ന കുട്ടായിയെ പിടികൂടി. നേര്യമംഗലം തലക്കോട് മറ്റത്തിൽ വീട്ടിൽ ബിനുവിനെ ഊന്നുകല്‍ പോലീസ് ഇന്നലെയാണ് അറസ്റ്റ് ചെയ്തത്. ഇയാൾ സ്റ്റേഷനിലെ റൗഡി ലിസ്റ്റിൽ ഉൾപ്പെട്ടയാളും നിരവധി കേസുകളിലെ പ്രതിയുമാണ്‌. രാത്രി പോലീസ് സ്റ്റേഷനിൽ ഓട്ടോറിക്ഷയില്‍ വന്നിറങ്ങിയ ഇയാൾ പാറാവ്‌ ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥന്‍റെ മുഖത്ത് ഇടിക്കുകയായിരുന്നു. തടയാൻ ശ്രമിച്ച സ്റ്റേഷൻ റൈറ്ററെയും ആക്രമിച്ചു.

കോതമംഗലം കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്‍റ് ചെയ്തു. ഊന്നുകല്‍ പോലീസ് ഇന്‍സ്പെക്ടര്‍ കെ.ജി.റിഷികേശന്‍ നായർ, എ.എസ്.ഐ അഷറഫ് എന്നിവരാണ് പ്രതിയെ അറസ്റ്റു ചെയ്തത്.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker