CrimeNEWS

മോഷണത്തിനിടയിൽഅഭിഭാഷകനെ കൊന്നകേസ്, 20 വര്‍ഷം ഒളിവില്‍ കഴിഞ്ഞ പ്രതി പിടിയില്‍

പൊറ്റമ്മലിലെ അഭിഭാഷകൻ ശ്രീധരകുറുപ്പിന്‍റെ വീട്ടില്‍ മോഷണത്തിനായി കയറിയ ബിജു, ശ്രീധരകുറുപ്പിനെയും ഭാര്യയെയും മാരകായുധങ്ങളുമായി ആക്രമിച്ചു. ശ്രീധരകുറുപ്പ് കൊല്ലപ്പെട്ടു. മാരകമായി മുറിവേറ്റ് ഭാര്യ ലക്ഷ്മിദേവി മാസങ്ങളോളം അബാധാവസ്ഥയിൽ കഴിഞ്ഞു. 18 പവന്‍ സ്വർണവും അരലക്ഷത്തിലധികം രൂപയും ഇവരുടെ വീട്ടില്‍നിന്നും പ്രതി മോഷ്ടിച്ചു

കോഴിക്കോട്: പൊറ്റമ്മലില്‍ 20 വർഷം മുമ്പ് അഭിഭാഷകനെ ഇരുമ്പുവടികൊണ്ട് തലയ്ക്കടിച്ച് കൊന്ന കേസിലെ പ്രതി എസ്.പി ബിജു അറസ്റ്റില്‍. കൊല്ലം കടയ്ക്കല്‍ സ്വദേശിയായ ബിജുവിനെ പ്രത്യേക അന്വേഷണസംഘം മംഗലാപുരത്തുവച്ചാണ് അറസ്റ്റു ചെയ്തത്. മുമ്പ് ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്ത പ്രതിയെ ഹൈക്കോടതി വെറുതെ വിട്ടിരുന്നു. സർക്കാർ സുപ്രീം കോടതിയെ സമീപിച്ചതിനെ തുടർന്നാണ് കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്.

2001 മാർച്ചിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. പൊറ്റമ്മലിലെ അഭിഭാഷകൻ ശ്രീധരകുറുപ്പിന്‍റെ വീട്ടില്‍ മോഷണത്തിനായി കയറിയ ബിജു, ശ്രീധരകുറുപ്പിനെയും ഭാര്യയെയും വടിവാളും മറ്റ് മാരകായുധങ്ങളുമായി ആക്രമിച്ചു.

ശ്രീധരകുറുപ്പ് കൊല്ലപ്പെട്ടു. മാരകമായി മുറിവേറ്റ് ഭാര്യ ലക്ഷ്മിദേവി മാസങ്ങളോളം അബാധാവസ്ഥയിൽ കഴിഞ്ഞു. ഇവരുടെ വീട്ടില്‍നിന്നും 18 പവന്‍ സ്വർണവും അരലക്ഷത്തിലധികം രൂപയും പ്രതി മോഷ്ടിച്ചു.

ക്രൈംബ്രാഞ്ച് ഏറ്റെടുത്ത കേസിൽ ബിജുവിനെ അറസ്റ്റ് ചെയ്ത് കുറ്റപത്രം സമർപ്പിച്ചു. കോഴിക്കോട് കോടതി ബിജുവിന് ജീവപര്യന്തം ശിക്ഷ വിധിച്ചെങ്കിലും അപ്പീലില്‍ ഹൈക്കോടതി വെറുതെവിട്ടു. തുടർന്നാണ് സർക്കാർ സുപ്രീം കോടതിയെ സമീപിച്ചത്. തുടര്‍ന്ന് കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിക്കുകയായിരുന്നു.

സിറ്റി പോലീസ് കമ്മീഷണർ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് ഒളിവിലായിരുന്ന പ്രതിക്കായി അന്വേഷണം തുടര്‍ന്നു. തമിഴ്നാട്ടിലും കർണാടകയിലും പ്രതിക്കായി തിരച്ചില്‍ തുടരുന്നതിനിടെയാണ് ഇയാള്‍ മംഗലാപുരത്തുണ്ടെന്ന് അറിഞ്ഞത്. തുടർന്ന് ദിവസങ്ങളോളം സ്ഥലത്ത് ക്യാംപ് ചെയ്താണ് അന്വേഷണ സംഘം ബിജുവിനെ പിടികൂടിയത്.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker