NEWS

തിരുവല്ലയിൽ ആസാമീസ് യുവതികളെ പീഡിപ്പിക്കാൻ ശ്രമിച്ച മൂന്നു പേര്‍ അറസ്റ്റിൽ

തിരുവല്ല:ഭര്‍ത്താക്കന്മാരില്ലാത്ത സമയം നോക്കി അതിഥി തൊഴിലാളികൾ താമസിക്കുന്ന സ്ഥലത്തെത്തി ആസാമീസ് സ്വദേശിനികളെ കടന്നു പിടിച്ച മൂന്നു പേര്‍ അറസ്റ്റില്‍.
തിരുവല്ല റെയില്‍വേ സ്റ്റേഷന് സമീപം ഇന്നലെ രാത്രിയിലാണ് സംഭവം.മൂന്ന് ആസാം സ്വദേശിനികളെയാണ് അപമാനിക്കാന്‍ ശ്രമം നടന്നത്.ഇവര്‍ ഇവിടെ വാടകയ്ക്ക് താമസിക്കുന്നവരാണ്.വിവരമറിഞ്ഞ് തൊഴിൽ സ്ഥലത്തുനിന്നും എത്തിയ ഇവരുടെ ഭർത്താക്കന്മാരുടെ പരാതി പ്രകാരമാണ് മൂന്നു പേരെ പൊലീസ് കസ്റ്റഡിയിലെടുത്ത്.ഇവരെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.മൂന്നുപേരും പ്രദേശവാസികളും ഒരേ രാഷ്ട്രീയ പാർട്ടിയുടെ സ്ഥലത്തെ സജീവ പ്രവർത്തകരുമാണ്.

Back to top button
error: