CrimeNEWS

വ്യാജ നമ്പര്‍ പതിച്ച്‌ ആംബുലന്‍സ് സര്‍വീസ്; മുഖ്യപ്രതി അറസ്റ്റില്‍

കൊട്ടാരക്കര: വ്യാജ നമ്പര്‍ പതിച്ച് ആംബുലന്‍സ് സര്‍വീസ് നടത്തിയ കേസിലെ മുഖ്യപ്രതി അറസ്റ്റില്‍. മൈലം ഇഞ്ചക്കാട് കാരമൂട് പാലവിള വീട്ടില്‍ റെബിന്‍ തോമസ്(29) ആണ് അറസ്റ്റിലായത്.

വെട്ടിക്കവല സ്വദേശിയായ ഷിബു എന്നയാളുടെ പരാതിയിലാണ് അറസ്റ്റ്. ഷിബുവിന്റെ ഉടമസ്ഥതയിലുള്ള ഗഘ09 ഢ 5037ാം നമ്പര്‍ മാരുതി ഒമിനി ആംബുലന്‍സ് വാഹനം വര്‍ഷങ്ങള്‍ക്ക് മുന്‍പ് കര്‍ണാടകയില്‍ കൊണ്ടുപോയി വില്‍പ്പന നടത്തിയിട്ടുള്ളതാണ്.

ഈ വാഹനത്തിന്റെ വ്യാജ രേഖകള്‍ ഉണ്ടാക്കി അതേ കമ്പനിയുടെ മറ്റൊരു വാഹനത്തില്‍ വ്യാജമായി രജിസ്‌ട്രേഷന്‍ നമ്പര്‍ ഉള്‍പ്പെടെ ഉപയോഗിച്ച് പ്രതിയായ റോബിന്‍ 3 വര്‍ഷത്തോളമായി ആംബുലന്‍സ് സര്‍വീസ് നടത്തിവരികയായിരുന്നു.

തന്റെ പഴയ വണ്ടിയുടെ രജിസ്‌ട്രേഷന്‍ നമ്പര്‍ ഉപയോഗിച്ച് മറ്റൊരു വണ്ടി സര്‍വീസ് നടത്തുന്ന കാര്യം ശ്രദ്ധയില്‍ പെട്ട ഷിബു കൊട്ടാരക്കര പോലീസ് സ്റ്റേഷനില്‍ പരാതിപ്പെടുകയായിരുന്നു.
തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്. പിടിച്ചെടുത്ത വാഹനത്തിന്റെ എഞ്ചിന്‍ നമ്പരുള്‍പ്പെടെ കൃത്രിമമായി തിരുത്തിയിട്ടുള്ളതായി കണ്ടെത്തി. ഈ കേസില്‍ കൂടുതല്‍ പ്രതികള്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്ന് അന്വേഷിച്ചുകൊണ്ടിരിക്കുകയാണെന്ന് പൊലീസ് പറഞ്ഞു.അറസ്റ്റിലായ പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker