KeralaNEWS

ജീവിച്ചിരിക്കുന്ന കോവിഡ്​ രോഗി മരിച്ചെന്ന്​ ബന്ധുക്കളെ അറിയിച്ചു; ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ വീണ്ടും ഗുരുതരവീഴ്​ച

അമ്പലപ്പുഴ: ജീവിച്ചിരിക്കുന്ന കോവിഡ് രോഗി മരിച്ചെന്ന് ബന്ധുക്കള്‍ക്ക് വിവരം നല്‍കി ആലപ്പുഴ മെഡിക്കല്‍ കോളേജ്. വെള്ളിയാഴ്ച രാത്രിയാണ് ചികിത്സയിലിരിക്കുന്ന കായംകുളം ഭരണിക്കാവ് കോയിക്കല്‍ മീനത്തേതില്‍ രമണന്‍ (47) മരിച്ചുവെന്നാണ് വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നിന്ന് ബന്ധുക്കളെ വിവരമറിയിച്ചത്. ഇതനുസരിച്ച് ആംബുലന്‍സുമായി മൃതദേഹം ഏറ്റുവാങ്ങാനെത്തിയപ്പോഴാണ് മരിച്ചെന്ന് വിധിയെഴുതിയാള്‍ മരിച്ചിട്ടില്ലെന്ന് ബോധ്യമായത്.

കഴിഞ്ഞ 29നാണ് കോവിഡ് ബാധിതനായ രമണനെ വണ്ടാനം ആശുപത്രിയിലെത്തിച്ചത്. നില വഷളായതോടെ വെന്റിലേറ്ററിലേക്ക് മാറ്റിയിരന്നു. ഇതിനിടെ, വെള്ളിയാഴ്ച വൈകിട്ടാണ് ഇദ്ദേഹം മരിച്ചുവെന്ന് ബന്ധുക്കളെ വിവരമറിയിക്കുന്നത്. തുടര്‍ന്ന് മൃതദേഹം കൊണ്ടുപോകാനായി ശനിയാഴ്ച രാവിലെ 10ന് ആംബുലന്‍സുമായെത്തിയപ്പോഴാണ് ഇദ്ദേഹം മരിച്ചിട്ടില്ലെന്ന് അറിയുന്നത്. രമണന്‍ മരിച്ചുവെന്ന് ആശുപത്രി അധികൃതര്‍ നല്‍കിയ വിവരമനുസരിച്ച് വീട്ടില്‍ സംസ്‌കാരത്തിനായി ഒരുക്കള്‍ പൂര്‍ത്തിയാക്കിയതിനൊപ്പം ആദരാജ്ഞലി പോസ്റ്ററുകളും അടിച്ചതായി ബന്ധു സുജിത് പറഞ്ഞു.

അതേസമയം, വെള്ളിയാഴ്ച കായംകുളം കൃഷ്ണപുരം സ്വദേശി രമണന്‍ കോവിഡ് ബാധിച്ച് മരിച്ചിരുന്നു. അതിനാല്‍ മേല്‍വിലാസം തെറ്റി ചികിത്സയില്‍ കഴിയുന്ന രമണന്റെ ബന്ധുക്കളെ അറിയച്ചതാണെന്നാണ് അധികൃതര്‍ നല്‍കുന്നവിശദീകരണം.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker