IndiaNEWS

ഡല്‍ഹിയില്‍ കനത്തമഴ; ഇന്ദിരാഗാന്ധി വിമാനത്താവളം വെളളക്കെട്ടില്‍

ഡല്‍ഹിയില്‍ കനത്തമഴയെ തുടര്‍ന്ന് ഓറഞ്ച് അലര്‍ട്ട് പ്രഖ്യപിച്ചു. സാധാരണ 648.9 മില്ലിമീറ്റര്‍ മഴയാണ് ലഭിക്കാറുള്ള ഡല്‍ഹിയില്‍ ഇത്തവണ ഇതുവരെ 1100 മില്ലിമീറ്റര്‍ മഴ പെയ്തു. പലയിടങ്ങളിലും വെള്ളക്കെട്ടുണ്ടായതോടെ ഗതാഗതം തടസ്സപ്പെട്ടു. ഇടിമിന്നലും കാറ്റുമുണ്ടാകുമെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി.

അതേസമയം, ഇന്ദിരാഗാന്ധി വിമാനത്താവളത്തിന്റെ ചില ഭാഗങ്ങള്‍ വെള്ളത്തിനടിയിലായി. ഇത് വിമാനത്തിന്റെ പ്രവര്‍ത്തനത്തെ ബാധിച്ചതായും പ്രശ്‌നം പരിഹരിച്ചതായും എയര്‍പോര്‍ട്ട് അധികൃതര്‍ ട്വിറ്ററില്‍ വ്യക്തമാക്കി.1975ന് ശേഷം ഇതാദ്യമായാണ് തലസ്ഥാനത്തു മണ്‍സൂണ്‍ മഴ 1,000 മില്ലിമീറ്റര്‍ കടക്കുന്നത്.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker