KeralaNEWS

കാലിന്റെ തുടയില്‍ എടുക്കേണ്ട കുത്തിവെയ്പ് മുട്ടിൽ; ഒന്നര വയസ്സുകാരന്‍ ആശുപത്രിയില്‍

കൊല്ലം: ഒന്നരവയസ്സുകാരന് പ്രതിരോധ കുത്തിവെയ്പ് എടുത്തതില്‍ പിഴവുണ്ടായതായി പരാതി. മുഖത്തല സ്വദേശി ഷെഫീഖിന്റെ മകന്‍ മുഹമ്മദ് ഹംദാനാണ് കാലിന്റെ തുടയില്‍ എടുക്കേണ്ട കുത്തിവയ്പ് മുട്ടിലെടുത്തതിനെ തുടര്‍ന്ന് ചികിത്സയിലുളളത്.അഞ്ചുദിവസമായി കൊല്ലത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.

കഴിഞ്ഞ ഒന്നിന് തൃക്കോവില്‍വട്ടം പ്രാഥമികാരോഗ്യ കേന്ദ്രത്തിലാണ് കുഞ്ഞിന് കുത്തിവെയ്പ്പ് എടുത്തത്. ചെറിയ വേദനയ്ക്ക് പിന്നാലെ കുഞ്ഞിന് നടക്കാന്‍ ബുദ്ധിമുട്ടായപ്പോഴാണ് പ്രശ്‌നം മനസ്സിലായത്. തുടര്‍ന്ന് കുഞ്ഞിന്റെ കുടുംബം മുഖ്യമന്ത്രി, ആരോഗ്യമന്ത്രി, ഡിഎംഒ എന്നിവര്‍ക്ക് പരാതി നല്‍കി.

റവന്യൂ,ആരോഗ്യ ഉദ്യോഗസ്ഥര്‍ ആശുപത്രിയിലെത്തി വിവരങ്ങളാരാഞ്ഞു. കുത്തിവയ്പ് എടുത്ത നഴ്‌സിന് വീഴ്ചയുണ്ടായെന്നാണ് പ്രാഥമിക അന്വേഷണത്തില്‍ തെളിഞ്ഞത്. അതേസമയം, കുത്തിവെയ്പ്പ് എടുത്ത സമയത്ത് കുട്ടി കാല്‍ വലിച്ചതുകൊണ്ട് സ്ഥാനം തെറ്റിയെന്നാണ് ആശുപത്രി അധികൃതരുടെ വാദം. ചികിത്സാചെലവ് സര്‍ക്കാര്‍ വഹിക്കണമെന്ന ആവശ്യമുയര്‍ന്നിട്ടുണ്ട്.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker